സ്ഥാനാര്‍ത്ഥിപ്പട്ടിക നിരാശാജനകം: കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: 50 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള സീറോ മലബാര്‍ സമൂഹത്തെ നിരാശരാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വടശ്ശേരി. ക്രിസ്തുമതത്തെയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കുന്നവരെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ സ്ഥാനാര്‍ത്ഥികളാക്കിയതില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് യോഗം പ്രതിഷേധമറിയിച്ചു.

മനസാക്ഷിയനുസരിച്ച് ഓരോരുത്തരും വോട്ട് ചെയ്യണം. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശവും കടമയുമാണ്. അത് നഷ്ടപ്പെടുത്താതെ മൂല്യബോധമുള്ള ആളുകളെ കണ്ടെത്തി വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

You must be logged in to post a comment Login