സ്നേഹം നിറഞ്ഞ എന്റെ ഈശോയ്‌ക്ക് …

സ്നേഹം നിറഞ്ഞ എന്റെ ഈശോയ്‌ക്ക് …
സ്നേഹം നിറഞ്ഞ എന്റെ ഈശോയ്‌ക്ക് …
എന്ത് എഴുതണം ..എങ്ങെനെ എഴുതണം എന്ന് എനിക്ക് അറിയില്ല ..എന്റെ വാക്കുകൾ മതിയാവില്ല നിന്റെ സ്നേഹത്തെ കുറിച്ച് എഴുതാൻ.. ..പ്രണയിക്കുന്നവർക്കായി ഒരു ദിവസം , ഈ കലണ്ടറിൽ ആരോ കുറിച്ചിട്ടു ….ഒരു പ്രണയവും അങ്ങയുടെ പ്രണയത്തോളം വരില്ല എന്ന് എനിക്ക് അറിയാം ..അതിന്റെ ആഴം ..കരുതൽ ..വിശ്വാസ്യത ..അത് എനിക്ക് എവിടയും കാണാൻ ആവുന്നില്ല ..കപടതയില്ലാതെ സ്നേഹിക്കാൻ ..ഒന്നിലും താൽപര്യം വെയ്ക്കാതെ സ്നേഹിക്കാൻ ..എല്ലാവരെയും സ്നേഹിക്കാൻ ..ജീവൻ കൊടുത്തും സ്നേഹിക്കാൻ ..അതിലും ഉപരിയായി ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ അങ്ങേയുക്ക് അല്ലാതെ ആർക്കാണ് കഴിയുക ..അപ്പോൾ ഈ പ്രണയ ദിനത്തിൽ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുക നിന്റെ വിശുദ്ധ പ്രണയത്തെ കുറിച്ച് മാത്രം ..
ഞാൻ എഴുതുന്ന ഈ കുറിപ്പിൽ പരാതികൾ ഇല്ല ..പരിഭവങ്ങൾ ഇല്ല ..അപേക്ഷകളും ഇല്ല ..ഞാൻ അനുഭവിക്കുന്ന നിന്റെ സ്നേഹം മാത്രം ..അതിനെ വിശദീകരിക്കാൻ ഈ ഭാഷയിൽ വാക്കുകൾ ഇല്ല എന്ന് എനിക്ക് നല്ലവണ്ണം അറിയാം ..കാരണം ഞങ്ങൾ മനസിൽ കരുതുന്ന പോലെയുള്ള ഒരു സ്നേഹം അല്ലല്ലോ അത് ..മുറിവ് തന്നവരോടും ..മുഖത്തു അടിച്ചവരോടും ..കാർക്കിച്ചു തുപ്പിയവനോടും …അങ്ങ് കാണിച്ച കരുതൽ ..ആ സ്നേഹം ..എനിക്ക് ഓർക്കുവാനുള്ള യോഗ്യത പോലും ഇല്ല ..വെറുക്കാൻ അറിയാത്ത ആ ഹൃദയത്തിൽ ജീവിക്കാൻ കഴിയുന്നത്‌ തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ അറിയുന്നു ..നിന്റെ കുരിശിലേക്കു ഞാൻ എന്റെ കണ്ണ് പാളി നോക്കുന്പോൾ മനസ്‌ പിടയും ..എനിക്ക് വേണ്ടി ..എനിക്ക് വേണ്ടി മാത്രം ..ഞാൻ നശിക്കരുത് എന്ന് നീ ഒത്തിരി ആഗ്രഹിചില്ലേ ..അതിന് കണ്ടു പിടിച്ച വഴി ഇന്നും എന്റെ മനസിനെ നിന്നിലേക്ക് അടിപ്പിക്കുന്നു .കാരണം എന്നെ ആരും ഇത്രമേൽ സ്നേഹിച്ചില്ല ..ആരും ഞാൻ ജീവിക്കണം എന്ന് ..നശിക്കരുത് എന്ന് ഇത്രമാത്രം സ്നേഹത്തോടെ ആഗ്രഹിച്ചില്ല ..എന്റെ രക്ഷയ്ക് വേണ്ടി നിന്റെ അവസാനം തുള്ളി രക്തവും എന്റെ സ്നേഹം വറ്റിയ ഹൃദയത്തിലേക്ക് നീ ചോരിഞ്ഞില്ലേ ..എന്നിട്ട് എന്റെ ചെവിയിൽ പതുക്കെ മന്ത്രിച്ചു ..ഡാ ഞാൻ നിന്നെ സ്നേഹിക്കുന്നു …നീ കരുതുന്നതിലും അപ്പുറം ..ഞാൻ നിന്നെ സ്നേഹിക്കുന്നു മകനെ ..എന്റെ മിഴികൾ നനഞ്ഞപ്പോൾ നിന്റെ മുറിവേറ്റ കൈ കൊണ്ട് ആ കണ്ണ് നീര് തുടച്ചു ..പതുക്കെ എന്നെ ഈ നെഞ്ചോടു ചേർത്ത് വെച്ചില്ലേ ..മറക്കാനാവില്ല ഒന്നും ..
ജീവിതത്തിൽ ഞാൻ തനിച്ചായി ..ജീവിതം അവസാനിപ്പിക്കാൻ പോലും ഞാൻ തീരുമാനിച്ചപ്പോൾ …എന്റെ കുരിശുമായി നീ എന്റെ മുന്നേ നടന്നു ..ആ ചോര വീണ വഴിയിൽ എന്റെ പാദം തൊട്ടപ്പോൾ ഞാൻ അറിയുകയായിരുന്നു ഈ ലോകത്തിൽ എന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ട് എന്ന് ..മനസിന്റെ ഇരുളിൽ നീ സ്നേഹ സൂര്യനായി എന്റെ വഴി തെളിച്ചു ..മായിക ലോകത്തിലേക്ക് ഒരു ധൂർത്ത പുത്രനെ പോലെ മനസ്‌ പാഞ്ഞു പോയപ്പോഴും ..സ്നേഹത്തോടെ എനിക്കായി കാത്തിരുന്നില്ലേ ..നിന്റെ സ്നേഹം വേനലിൽ പെയുന്ന മഴ പോലെയാണ് ..മനസിനെ വല്ലാതെ നനയ്ക്കും ..ശാന്തമാക്കും ..ധൈര്യം തരും …ജീവിക്കാനുള്ള ധൈര്യം ..ഈ ഒരു സ്നേഹം എനിക്ക് എവിടെയും കിട്ടിയില്ല ..ഒരിക്കലും കിട്ടുകയും ഇല്ല ..ഞാൻ പാപി ആയിരുന്നിട്ടും നീ ആദ്യം എന്നെ സ്നേഹിച്ചു ..അതിന്റെ പകുതി സ്നേഹം പോലും എനിക്ക് തിരികെ തരാനായില്ല എന്ന് ഓർക്കുന്പോൾ മനസ്‌ വിങ്ങുന്നു .
ഈ ലോകത്തിന്റെ സ്നേഹം തേടി പോകുന്നവർ ശരിക്കും സ്നേഹം എന്ത് എന്ന് അറിയാത്തവർ ആണ് ..കാരണം അങ്ങയുടെ സ്നേഹത്തോളം വരില്ല ഒന്നും എന്ന് അറിയുന്നവർ ..അവരാണ് ശരിക്കും ഭാഗ്യവാനും ഭാഗ്യവതിയും ഒക്കെ ..അതിൽ ഒരാൾ ആകണം എന്ന് എനിക്കും ഇപ്പോൾ തോന്നുവാ ..ബാക്കി എല്ലാം കടന്നു പോകുന്നു ..നീ തരുന്ന സ്നേഹം അത് ഒരിക്കിലും എന്നെ ഉപേക്ഷിച്ചു പോകില്ല ..ഞാൻ തള്ളി കളഞ്ഞാലും എന്റെ പുറകെ എന്നെ തേടി വരും ..കാരണം നീ സ്നേഹം മാത്രമാണ് ..വാക്കുകൾക്ക് അതീതമായ സ്നേഹം ..നിർവചിക്കാൻ കഴിയാത്ത സ്നേഹം ..ആ സ്നേഹം ഞാൻ ആവോളം ഒന്ന് ആസ്വദിക്കട്ടെ ..ആ സ്നേഹാഗ്നിയിൽ ഞാൻ കത്തി അമരട്ടെ ..ജീവിതത്തിൽ നോവുകൾ കൂട്ടുകാരൻ ആകുന്പോൾ ..വേദനകൾ എന്റെ കൂടെപിറപ്പാകുന്പോൾ ..
എന്റെ കണ്ണ്നീരിൽ സ്നേഹത്തിന്റെ കനിവ് പകരാൻ നീ മാത്രം അല്ലെ ഉള്ളു എന്നും ..
ഞാൻ കത്ത് എഴുതുന്നത് നീ എന്നെ എത്ര മാത്രം സ്നേഹിച്ചു എന്ന് എന്നെ തന്നെ ഒന്ന് ഓർമ്മപ്പിക്കുവാനാണ് ..കാരണം ഇനി ഒരിക്കലും ഞാൻ ആ സ്നേഹം മറക്കരുത് ..നിന്റെ സ്നേഹം ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല ..എന്നും ആ സ്നേഹത്തിന്റെ തിരുഹൃദയത്തിൽ ഞാൻ ഒളിച്ചിരിക്കാം ..അവിടെയാണോല്ലോ ഏറ്റവും സുരക്ഷതമായ ഇടം ..നിന്റെ സ്നേഹത്തിനു എന്റെ ജീവിതം തന്നെ ഒരു നന്ദിയായി തരുന്നു ..മറ്റൊന്നും പകരമാവില്ല ..സ്നേഹിക്കട്ടെ ആവോളം ..സ്നേഹിക്കുന്നു നീ സ്നേഹിച്ചപോലെ ..കപടതയില്ലാതെ ..മുഖം മൂടിയില്ലാതെ ..ഒന്നും പ്രതീക്ഷിക്കാതെ ..കാരണം നിന്റെ സ്നേഹം ആണ് സത്യം ..അത് മാത്രമേ സത്യം ഉള്ളു ..എന്നെ മറക്കാത്ത എന്റെ ഈശോയിക്ക് എന്റെ സ്നേഹ ചുംബനങ്ങൾ ..അവസാനിക്കാത്ത സ്നേഹമേ നന്ദി ..ഉള്ളു നിറഞ്ഞ നന്ദി ..
സ്നേഹപൂർവം
നിന്റെ മകൻ
ഷീൻ ജോസഫ്‌

You must be logged in to post a comment Login