സ്മാര്‍ട്ട്‌ഫോണില്‍ ഇനി പോപ്പോമോജികളും

 

അമേരിക്ക: നിങ്ങള്‍ ഒരു Screen-Shot-2015-09-10-at-16.36.27സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവാണോ? ആണെങ്കില്‍ നിങ്ങളുടെ ഫോണില്‍ തീര്‍ച്ചയായും പല തരത്തിലുള്ള ഇമോജികള്‍ കാണും. എന്നാല്‍ ഇതു വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു തരം ഇമോജിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ സ്വിഫ്റ്റ് മീഡിയ എന്ന കമ്പനി. ‘പോപ്പോമോജി’ എന്നാണ് ഈ പുതിയതരം ഇമോജിയുടെ പേര്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഫ്രാന്‍സിസ് പാപ്പയാണ് ഇമോജിയിലെ താരം. അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്.

ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രകഥാപാത്രമാക്കി 52 തീമുകളാണ് പോപ്പോ ഇമോജിയിലുള്ളത്. ഇതു കൂടാതെ 14 അനിമേറ്റഡ് തീമുകളുമുണ്ട്. സെല്‍ഫിയെടുക്കുന്ന മാര്‍പാപ്പ, വിജയചിഹ്നം ചൂണ്ടിനില്‍ക്കുക്കുന്ന പാപ്പ, ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്ന പാപ്പ എന്നിങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ഫ്രാന്‍സിസ് പാപ്പയെ പോപ്പോമോജിയില്‍ നമുക്കു കാണാനാകും. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ഇതിനോടകം പോപ്പോമോജിക്ക് ലഭിച്ചുകഴിഞ്ഞു.

You must be logged in to post a comment Login