സ്റ്റാര്‍ ട്രക്കിനെ പ്രശംസിച്ച് വത്തിക്കാന്‍ പത്രം

സ്റ്റാര്‍ ട്രക്കിനെ പ്രശംസിച്ച് വത്തിക്കാന്‍ പത്രം

വത്തിക്കാന്‍ : ആഗോള പിരിമുറുക്കത്തിന്റെ കാലത്ത് ലോകത്തിനു മുന്‍പില്‍ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കാന്‍ സ്റ്റാര്‍ ട്രക്ക് എന്ന ടെലിവിഷന്‍ പരിപാടിക്ക് കഴിഞ്ഞു. സ്റ്റാര്‍ ട്രക്കിന്റെ 50 വാര്‍ഷികത്തില്‍ വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്ന പത്രമായ ലോസെര്‍വത്രോ പരിപാടിയെ വിശേഷിപ്പിച്ചു.

1966ലെ ശീതയുദ്ധ കാലഘട്ടത്തിലാണ് സ്റ്റാര്‍ ട്രക്ക് പരിപാടി തുടങ്ങിയത്. ക്യാപ്റ്റിയന്‍ ജെയിംസ് ക്രിക്കും അദ്ദേഹത്തിന്റെ വിശ്വസ്തരായ സംഘവും ചേര്‍ന്ന് സമത്വത്തില്‍ അടിത്തറപാകിയുള്ള പുതിയ സംസ്‌കാരത്തെ കണ്ടെത്തുന്നതിനായി നടത്തുന്ന യാത്രകളാണ് സ്റ്റാര്‍ ട്രാക്ക് അവതരിപ്പിക്കുന്നത്.

പുതിയ രീതിയില്‍ പരസ്പരം മനസ്സിലാക്കുന്നതിനു വേണ്ടി മനുഷ്യന്‍ നടത്തുന്ന യാത്രകളെയാണ് പരിപാടി പ്രതിനിധാനം ചെയ്യുന്നത്. ഇത്തരത്തിലുള്ളൊരു യാത്ര ഇന്ന് കാലത്തിന്റെ ആവശ്യമാണ്. വത്തിക്കാന്‍ പത്രം ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login