സ്വന്തം അനുഭവം മറ്റുള്ളവര്‍ക്ക് പാഠപുസ്തകമാക്കിയ യുവതി

സ്വന്തം അനുഭവം മറ്റുള്ളവര്‍ക്ക് പാഠപുസ്തകമാക്കിയ യുവതി

വാഷിങ്ടണ്‍ ഡിസി: പ്രതീക്ഷിക്കാത്ത നേരത്ത് ഗര്‍ഭിണിയായപ്പോഴാണ് മെഗന്‍ റോഹെഡ്‌സ് ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിച്ചത്. അതുവരെ പ്രോലൈഫ് ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ഇവര്‍ സ്വന്തം കാര്യം വന്നപ്പോള്‍ അബോര്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ തന്റെ അന്നത്തെ തീരുമാനത്തെ ഓര്‍ത്ത് ഇന്ന് പശ്ചാത്തപിക്കുന്ന ഇവര്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ പോരാടുന്ന വ്യക്തിയാണ്.

തന്റെ സ്വന്തം അനുഭവം മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിലൂടെ ഗര്‍ഭച്ഛിദ്രത്തിന്റെ ഭവിഷത്തുകളെക്കുറിച്ച് ഇവര്‍ ബോധവല്‍ക്കരിക്കുന്നു. ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ മാനസീക വേദന അനുഭവിക്കുന്നവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനും ഗര്‍ഭിണികളെ ജീവനെ സ്‌നേഹിക്കുവാനും ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു.

ഗര്‍ഭച്ഛിദ്രം നടത്തിയതിനു ശേഷം തന്റെ സ്വന്തം അനുഭവം ഇവര്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനു ശേഷം ആദ്യം ആശ്വാസം അനുഭവപ്പെട്ടെങ്കിലും, അത് പിന്നീട് വേദനയിലും സങ്കടത്തിലും കുറ്റബോധത്തിലും അവസാനിച്ചതായി അവര്‍ വീഡിയോയില്‍ പങ്കുവച്ചു.

പിന്നീട് പ്രോലൈഫ് വോളഡിയേഴ്‌സിനെ കാണുകയും, അവരോട് സേവനം ചെയ്യാനുള്ള തന്റെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിലൂടെ മാത്രമാണ് തന്റെ ദുഖങ്ങളെ മറികടന്നതെന്നും അവര്‍ വീഡിയോയിലൂടെ പങ്കുവച്ചു. തനിക്കു ലഭിച്ച സൗഖ്യം മറ്റുള്ളവര്‍ക്കും ലഭിക്കുന്നതിന് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ യേശുക്രിസ്തു തന്നിലൂടെ ആഗ്രഹിക്കുന്നു. അവര്‍ തന്റെ വീഡിയോയിലൂടെ പറഞ്ഞു.

You must be logged in to post a comment Login