സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കുവാന്‍ ദൈവത്തെ ഉപയോഗിക്കരുത്, ഫ്രാന്‍സിസ് പാപ്പ

സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കുവാന്‍ ദൈവത്തെ ഉപയോഗിക്കരുത്, ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവത്തോടും ദൈവകരുണയോടും ശരിയായ ബന്ധം സ്ഥാപിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് യേശുക്രിസ്തുവിനെ മാറ്റിയെടുക്കുന്ന പ്രവണതയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.

യേശു ക്രിസ്തുവിനെ ഇന്നും ആളുകള്‍ വിമര്‍ശിക്കുന്നു. ദൈവത്തിന്റെ ശരിയായ സാന്നിധ്യം ആസ്വദിക്കുന്നതില്‍ നിന്ന് ഒരുവനെ തടയുന്ന തരത്തിലാണ് മനുഷ്യന്‍ ദൈവത്തെ പ്രതിഷ്ഠിക്കുന്നത്. ഉദാഹരണത്തിന്, സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ചിലര്‍ ദൈവത്തെ വിളിക്കുന്നു. മറ്റു ചിലര്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പേരില്‍. ഒരു കൂട്ടര്‍ ക്രിസ്തുവിന്റെ ദൈവീകതയെ മറന്ന് അവിടുത്തെ നേതാവായും ധാര്‍മ്മിക ഉപദേശകനായും മാത്രം കാണുന്നു. പാപ്പയുടെ ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെ മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു.

ചിലര്‍ക്ക് വേദന നിറഞ്ഞഘട്ടങ്ങളില്‍ വിളച്ചപേക്ഷിക്കുന്നതിന് മാത്രമുള്ള
മാനസീക അഭയം മാത്രമാണ് ദൈവം. പാപ്പ കൂട്ടിച്ചേര്‍ത്തു. മിശിഹായുടെ തെറ്റായ പ്രതിബിംബങ്ങളില്‍ വിശ്വസിച്ച് ദൈവകരുണയുടെ മീതെ സ്വയം പ്രതിഷ്ഠിക്കുന്ന തരത്തിലേക്ക് നീങ്ങരുതെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

You must be logged in to post a comment Login