‘സ്വന്തം പാപങ്ങള്‍ അംഗീകരിക്കുന്നവനാണ് നല്ല കുമ്പസാരക്കാരന്‍’: ഫ്രാന്‍സിസ് പാപ്പ

‘സ്വന്തം പാപങ്ങള്‍ അംഗീകരിക്കുന്നവനാണ് നല്ല കുമ്പസാരക്കാരന്‍’: ഫ്രാന്‍സിസ് പാപ്പ

തിരുസഭയില്‍ പാപം മോചിക്കാന്‍ അധികാരമുള്ള എല്ലാ വൈദികര്‍ക്കുമായി ഇതാ ഒരു സുവര്‍ണ്ണനിയമം. സ്വന്തം പാപങ്ങള്‍ ആദ്യം തിരിച്ചറിയുക. നോമ്പുകാലത്തിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ഉപദേശമാണിത്.

തന്റെ പക്കലേക്കെത്തുന്ന പാപികളോട് ക്ഷമിക്കാനും അവരെ ആശ്വസിപ്പിക്കാനും സാധിക്കണമെങ്കില്‍ സ്വന്തം പാപം ആദ്യം തിരിച്ചറിയണം. കുമ്പസാരം ക്ഷമിക്കാന്‍ വേണ്ടിയുള്ള കൂദാശയാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫ്രാന്‍സിസ്‌കന്‍ വൈദികരോടൊപ്പം ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ചില പാപങ്ങള്‍ ക്ഷമിക്കാന്‍ വൈദികര്‍ക്ക് അനുവാദമില്ലെങ്കിലും അനുതപിച്ച് കുമ്പസാരിക്കുന്നവര്‍ക്ക് ആശ്വാസവും സമാധാനവും പകരാനുള്ള കടമ വൈദികര്‍ക്കുണ്ട്. സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പിതാവായ ദൈവത്തിന്റെ സ്‌നേഹം അവരിലേക്കു പകരണം. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് അവരോട് പറയണം. മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login