സ്വന്തം വിശ്വാസത്തില്‍ ഉറപ്പുള്ളവനുമാത്രമാണ് മറ്റ് വിശ്വാസങ്ങള്‍ ആഘോഷിക്കാനാവുക: ബിഷപ്പ് ഡോ.ഏലിയാസ് മോര്‍ അത്തനാസിയൂസ്

സ്വന്തം വിശ്വാസത്തില്‍ ഉറപ്പുള്ളവനുമാത്രമാണ്  മറ്റ് വിശ്വാസങ്ങള്‍ ആഘോഷിക്കാനാവുക: ബിഷപ്പ് ഡോ.ഏലിയാസ് മോര്‍ അത്തനാസിയൂസ്

111കൊച്ചി : സ്വന്തം വിശ്വാസത്തില്‍ ഉറപ്പുള്ളവനുമാത്രമാണ് മറ്റ് വിശ്വാസങ്ങള്‍ ആഘോഷിക്കാനാവുക, ഇസ്ലാം മതവിശ്വാസിക്കും ഹിന്ദുമതവിശ്വാസിക്കും മറ്റു മതങ്ങളുടെ ആഘോഷങ്ങള്‍ ഇതേ രീതിയില്‍ സംഘടിപ്പിക്കാം ചാവറ സംഘടിപ്പിച്ച ഈദ് സായാഹ്നം ശ്രദ്ധേയമാകുന്നതും ഈകാരണത്തിലാണെന്ന് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ.ഏലിയാസ് മോര്‍ അത്തനാസിയൂസ് അഭിപ്രായപ്പെട്ടു.ചാവറ കള്‍ച്ചറല്‍ സെന്റര്‍, ലോകമതാന്തര സൗഹൃദ വേദി (WFIRC) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈദ് സായാഹ്‌നവും മതസൗഹാര്‍ദ്ദ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതത്തിനും വിശ്വാസവും വ്യത്യസ്തമായ ആചാരങ്ങളുമുണ്ട് മറ്റു മത വിശ്വാസികളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ആദരിച്ചുകൊണ്ടും വേ ണം സ്വന്തം വിശ്വാസം പ്രകടിപ്പിക്കുവാനും ഉറപ്പിക്കുവാനും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീംങ്ങളോടു മാത്രമായി, ഹൈന്ദവരോടു മാത്രമായി, ക്രിസ്ത്യാനികളോടു മാത്രമായി പറയുവാന്‍ ഉണ്ടെങ്കില്‍ അത് മതസൗഹാര്‍ദ്ദത്തിന് കളങ്കം വരുത്തും. മതദര്‍ശനങ്ങള്‍, മതഗ്രന്ഥങ്ങള്‍ എല്ലാം പറയുന്നത് എല്ലാവര്‍ക്കും കേള്‍ക്കുവാനും അറിയുവാനും വേണ്ടിയാണ്. . എന്നാല്‍ ഏറ്റവും കൂടുതല്‍ ചോര പുഴ ഒഴുകിയിട്ടുള്ളതും മതത്തിന്റെ പേരിലാണെന്നും ഈദ് സന്ദേശം നല്‍കിക്കൊണ്ട് ഹുസൈന്‍ മൗലവി അഭിപ്രായപ്പെട്ടു.

കൊച്ചി കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ ശ്രീമതി.ബി.ഭദ്ര, ശ്രീ.സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ. പി.ജെ ജോസഫ് (ഡയറക്ടര്‍, ടോക്എച്ച് സ്ഥാപനങ്ങള്‍), ശ്രീമതി. ശ്യാമള സുരേന്ദ്രന്‍, ഫാ. ജെയിംസ് മഠത്തിക്കണ്ടം, ശ്രീ.റ്റി.എം എബ്രഹാം, ശ്രീ. കെ. എല്‍. മോഹനവര്‍മ്മ, ഫാ. ജോസ് കോട്ടായില്‍ (കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ സെക്രട്ടറി )ശ്രീമതി. ശ്രീകുമാരി രാമചന്ദ്രന്‍, ശ്രീമതി. പര്‍വീണ്‍ ഹഫീസ്, സൗമിനി ജെയിന്‍, ശ്രീ.കെ.എച്ച്, ഷഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. സ്വാഗതവും ജോളി പവേലില്‍ നന്ദിയും പറഞ്ഞു.

ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ.

You must be logged in to post a comment Login