സ്വപ്‌നം കാണാനുള്ള കഴിവുകളെ ഒരിക്കലും നഷ്ടപ്പെടുത്തരുത്

സ്വപ്‌നം കാണാനുള്ള കഴിവുകളെ ഒരിക്കലും നഷ്ടപ്പെടുത്തരുത്

150925163017-pope-greets-children-at-harlem-school-large-169ന്യൂയോര്‍ക്ക്: സ്വപ്‌നം കാണാനുള്ള കഴിവു ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഔര്‍ ലേഡി ക്യൂന്‍ ഓഫ് ദ ഏയ്ഞ്ചല്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ട്ടിന്‍ ലൂതര്‍ കിംങിന്റെ എനിക്കൊരു സ്വപ്‌നമുണ്ട് എന്ന പ്രശസ്തമായ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ സംസാരിച്ചത്. ഇന്ന് സ്വപ്‌നങ്ങളെ സൂക്ഷിക്കുക എന്നത് നമ്മുടെ ആവശ്യമാണ്. മാര്‍പാപ്പ പറഞ്ഞു. വ്യത്യസ്തങ്ങളായ നാലു കത്തോലിക്കാസ്‌കൂളുകളിലെ എലിമെന്ററി വിദ്യാര്‍ത്ഥികളുമായാണ് മാര്‍പാപ്പ സംസാരിച്ചത്. കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, കത്തോലിക്കാസന്നദ്ധസംഘടനകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുമായും മാര്‍പാപ്പ കണ്ടുമുട്ടി.

You must be logged in to post a comment Login