‘ സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന’ യുടെ അത്ഭുതശക്തി

‘ സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന’ യുടെ അത്ഭുതശക്തി

അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍ അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ്(1 യോഹ 5;14) ഇങ്ങനെയാണല്ലോ വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തു പഠിപ്പിച്ച ഏറ്റവും മനോഹരമായ പ്രാര്‍ത്ഥനയാണ് കര്‍ത്തൃപ്രാര്‍ത്ഥന.

അപ്പോള്‍ നമുക്ക് അനുഗ്രഹം പ്രാപിക്കാന്‍ ഏറ്റവും ഫലപ്രദമായ പ്രാര്‍ത്ഥനയും അതുതന്നെയാണെന്ന് പറയേണ്ടിവരും. ചെറുപ്പനാള്‍ മുതല്‌ക്കേയുള്ള അധരവ്യായാമം കൊണ്ട് നാം ഈ പ്രാര്‍ത്ഥനയുടെ ശക്തി തിരിച്ചറിയുന്നില്ല എന്നേയുള്ളൂ.

ദൈവവുമായി ആഴമായ ബന്ധത്തിലേക്ക് നമ്മെ വളര്‍ത്തുന്ന ഒരു പ്രാര്‍ത്ഥനയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് വിളിക്കുമ്പോള്‍ അത് ദൈവവുമായുള്ള നമ്മുടെ ആഴപ്പെട്ട ബന്ധത്തിലേക്ക് വഴിതെളിക്കുന്നു.

ദൈവം നമ്മുടെ പിതാവാണ് എന്ന ബോധ്യം നല്കുന്നു. അതുപോലെ ആ പ്രാര്‍ത്ഥനയില്‍ ഞങ്ങള്‍ക്ക് ഇത് സാധിച്ചുതരണേ എന്ന വിനീതമായ അപേക്ഷയുണ്ട്.ദൈവനാമത്തെക്കുറിച്ചുള്ള ആരാധനയുണ്ട്.. ദൈവത്തിന്റെ രാജ്യം വരും എന്ന പ്രതീക്ഷയുണ്ട്.കാത്തിരിപ്പുണ്ട്.. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ട്. ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങാനുള്ള വിധേയത്വമുണ്ട്. സ്ഥിരതയുണ്ട്, സാര്‍വ്വലൗകികതയുണ്ട്.. ഉറപ്പുണ്ട്. അന്നന്നുവേണ്ടുന്നതിന് ,അനുദിനമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലുണ്ട്. ക്ഷമയ്ക്കുവേണ്ടിയുള്ള കാര്യങ്ങളുണ്ട്.. വഴി നടത്തണമേയെന്നുണ്ട്..സംരക്ഷണം ആവശ്യപ്പെടലുണ്ട്. തിന്മയില്‍നിന്ന് രക്ഷിക്കണമേയെന്നും മോചിപ്പിക്കണമേയെന്നുമുണ്ട്. കരുണയ്ക്ക് വേണ്ടിയുള്ള യാചനയുമുണ്ട്.

ചുരുക്കത്തില്‍ ദൈവകൃപയ്ക്ക് കീഴില്‍ സ്വയം സമര്‍പ്പിക്കുന്ന ദിനവും അനുഗ്രഹം പ്രാപിക്കാനുള്ള സമഗ്രമായ പ്രാര്‍ത്ഥനയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ.

ഇതില്‍ എല്ലാമുണ്ട്. ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തും ഇല്ലതാനും. അതുകൊണ്ട് മനസ് ശാന്തമാക്കി, കണ്ണടച്ച് കൈകള്‍ കൂപ്പി ഏകാഗ്രമായി ഈ പ്രാര്‍ത്ഥന ചൊല്ലൂ, സ്വര്‍ഗ്ഗസ്ഥനായ പിതാവേ…

ബി

You must be logged in to post a comment Login