സ്വര്‍ഗ്ഗാരോപണതിരുനാളില്‍ പാപ്പ പ്രാര്‍ത്ഥിച്ചത് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് വേണ്ടി

സ്വര്‍ഗ്ഗാരോപണതിരുനാളില്‍ പാപ്പ പ്രാര്‍ത്ഥിച്ചത് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് വേണ്ടി

വത്തിക്കാന്‍: പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിനമായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചത് വിവിധതരം ചൂഷണങ്ങള്‍ക്ക് വിധേയരായിക്കഴിയുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി. ലൈംഗികകച്ചവടത്തില്‍ നിന്ന് രക്ഷപ്പെട്ടു കഴിയുന്ന ഒരു പറ്റം യുവതികളെ മൂന്നു ദിവസം മുമ്പായിരുന്നു പാപ്പ സന്ദര്‍ശിച്ചത്.

സമാധാനത്തിന്റെ ഒരു ജീവിതം നയിക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു. വരും ദിനങ്ങളില്‍ അവരെ നീതിയും സ്‌നേഹവും കാത്തുനില്ക്കട്ടെ. പാപ്പ പറഞ്ഞു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സമാധാനഉടമ്പടികള്‍ക്കും പരസ്പരധാരണയ്ക്കും അനുകമ്പയ്ക്കുമായി പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഡിമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോര്‍ത്ത് കിവുവിനെ പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ശനിയാഴ്ച അവിടെ നടന്ന കൂട്ടക്കുരുതിയില്‍ 42 പേരാണ് കൊല്ലപ്പെട്ടത്.

You must be logged in to post a comment Login