മാതാവിന്റെ സ്വര്‍ഗ്ഗാരോപണം തിരുനാളിനോടനുബന്ധിച്ച് ലൂര്‍ദ്ദില്‍ വന്‍സുരക്ഷ

മാതാവിന്റെ സ്വര്‍ഗ്ഗാരോപണം തിരുനാളിനോടനുബന്ധിച്ച് ലൂര്‍ദ്ദില്‍ വന്‍സുരക്ഷ

ലൂര്‍ദ്ദ്: മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന് മുന്നോടിയായി ലൂര്‍ദ്ദില്‍ സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കി. ഫ്രാന്‍സില്‍ തുടര്‍ച്ചയായുണ്ടായ തീവ്രവാദ ആക്രമണത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

ഇതേ തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച നടത്താനിരുന്ന ദിവ്യബലിയും പ്രദിക്ഷിണവും അധികാരികള്‍ ഒഴിവാക്കിയതായി പയറനീസ് പ്രദേശത്തെ വൈദികനായ ബിയാട്രിസ് ലഗാര്‍ഡെ പറഞ്ഞു. മാതാവിന്റെ തിരുനാള്‍ ദിനം അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സാധാരണയായി 25,000ത്തോളം ആളുകള്‍ പങ്കെടുക്കാറുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷയുടെ ഭാഗമായി ഇത്തവണ തിരുനാള്‍ദിന കര്‍മ്മങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പട്ടണം മുഴുവനുമുള്ള പ്രദിക്ഷിണത്തിനു പകരം മാതാവിന്റെ ഗ്രോട്ടോയുടെയും അതിന്റെ പരിസര പ്രദേശങ്ങളിലുമായി ചുരുങ്ങും. മിക്ക പ്രവേശന കവാടങ്ങളും അടഞ്ഞു കിടക്കും. പകരം സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്ന വാതില്‍ കൂടി മാത്രമാകും പ്രവേശനം.

അടുത്ത രണ്ടാഴ്ചകളിലായി പോലീസും ബോംബ് സ്‌ക്വാര്‍ഡുമടക്കമുള്ള 250 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടന സ്ഥനത്ത് സജ്ജരാകും. വരുന്ന തിങ്കളാഴ്ചയാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിക്കുക.

You must be logged in to post a comment Login