സ്വവര്‍ഗവിവാഹം നടത്താന്‍ വിസമ്മതിച്ച് അമേരിക്കന്‍ ജഡ്ജ്

സ്വവര്‍ഗവിവാഹം നടത്താന്‍ വിസമ്മതിച്ച് അമേരിക്കന്‍ ജഡ്ജ്

judgeഅമേരിക്കയിലെ ഒറിഗോണിലെ ന്യായാധിപനായ തോമസ് കോളിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ വിശ്വാസത്തെ മുറുകെ പിടിച്ച് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, സ്വവര്‍ഗവിവാഹം താന്‍ നടത്തിക്കൊടുക്കില്ല. എന്തു ശിക്ഷാനടപടി പുറകേ വന്നാലും കോളിന് പ്രശ്‌നമില്ല. ഒറിഗോണിലെ നിയമമനുസരിച്ച് വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കോടതിക്ക് അധികാരമുണ്ട്. ജഡ്ജിക്ക് വേണമെങ്കില്‍ വിവാഹം നടത്തുകയോ നടത്തിക്കൊടുക്കാതിരിക്കുകയോ ചെയ്യാം.

തന്റെ മകളുടെ കൊലപാതകികളോടു ക്ഷമിക്കാന്‍ അദ്ദേഹത്തിനു ശക്തി നല്‍കിയതും ഈ വിശ്വാസം തന്നെ. 21-ാം വയസ്സിലാണ് കൗളിന്റെ മകള്‍ മീഗന്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. അവളുടെ ഓര്‍മ്മക്കായി അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. മകനെ കൊലപ്പെടുത്തിയവരോട് ഒരു കാരണവശാലും ക്ഷമിക്കാനാവില്ല എന്നു പറഞ്ഞ പിതാവിന് അതിനു സാധിക്കണമെന്നു പറഞ്ഞ് ധൈര്യം പകര്‍ന്നതും ഈ വിശ്വാസം തന്നെ. മയക്കുമരുന്നിന് അടിമകളായവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനായി ഡ്രഗ് കോര്‍ട്ട് എന്ന സംവിധാനവും 2005 ല്‍ തോമസ് കൗളിന്റെ ശ്രമഫലമായി ആരംഭിച്ചു.

You must be logged in to post a comment Login