സ്വവര്‍ഗവിവാഹങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ആയിരം ബില്‍ബോര്‍ഡുകള്‍ ഉയരും

സ്വവര്‍ഗവിവാഹങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ആയിരം ബില്‍ബോര്‍ഡുകള്‍ ഉയരും

godsdesignരണ്ടു പേരാണ് ഇതിന് പിന്നില്‍. ബെറ്റി, റിച്ചാര്‍ഡ് ഒഡ്ഗാര്‍ഡ് ദമ്പതികള്‍. യുഎസില്‍ എമ്പാടും ആയിരം സ്വവര്‍ഗവിവാഹങ്ങള്‍ക്കെതിരായ സന്ദേശങ്ങള്‍ എഴുതിയ ആയിരം ബില്‍ബോര്‍ഡുകള്‍ എന്ന ദൗത്യം അവര്‍ തുടങ്ങിക്കഴിഞ്ഞു. ഗോഡ് ഡിസൈന്‍ ഡോട്ട്‌കോം എന്ന പേരിലാണ് ഈ ബില്‍ബോര്‍ഡുകള്‍ ഉയരുക.

ഈ സാഹിസികതയും പിന്നിലെ കഥ ഇങ്ങനെ. അമേരിക്കയില്‍ വെഡ്ഡിംഗ് ബിസിനസ് നടത്തിക്കൊണ്ടിരുന്ന ലോവ നിവാസികളാണ് ബെറ്റി, റിച്ചാര്‍ഡ് ദമ്പതികള്‍. 2009 ല്‍ ലോവ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയപ്പോള്‍ ദൈവവിശ്വാസികളായ ഇവര്‍ തങ്ങളുടെ വെഡ്ഡിംഗ് ബിസിനസ് സ്ഥാപനമായ ഗോര്‍ട്‌സ് ഹൗസ് ഗാലറി സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കുന്നതിനായി ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്തി. തുടര്‍ന്നു പല പ്രശ്‌നങ്ങളുമുണ്ടായി. 2013 ല്‍ രണ്ടു സ്വവര്‍ഗക്കാരായ പുരുഷന്മാരുടെ വിവാഹത്തിന് സഹായം എത്തിക്കാതിരുന്നതിന് ഗാലറി അവര്‍ക്ക വക്കീല്‍ നോട്ടീസ് ലഭിച്ചു. തുടര്‍ന്ന് നീണ്ടു നിന്ന നിയമയുദ്ധത്തിന്റെ അവസാനം കഴിഞ്ഞ ജൂലൈയില്‍ സ്ഥാപനം അടച്ചു പൂട്ടി.

എന്നാല്‍ തോറ്റു പിന്‍മാറാന്‍ ആ ദമ്പതികള്‍ തയ്യാറായിരുന്നില്ല. ഗോഡ്‌സ് ഒറിജിനല്‍ മിനിസ്ട്രി എന്ന പേരില്‍ ലാഭേച്ഛയില്ലാതെ ഒരു സംഘടന അവര്‍ ആരംഭിച്ചു. സ്വവര്‍ഗവിവാഹത്തിനെതിരെ സന്ദേശം എഴുതിയ ആയിരം ബില്‍ബോര്‍ഡുകള്‍ അമേരിക്കയിലെമ്പാടും സ്ഥാപിക്കുകയാണ് ലക്ഷ്യം.

 

ഫ്രേസര്‍

You must be logged in to post a comment Login