സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത:  അയര്‍ലണ്ട് ദൈവത്തെ നിരാകരിച്ചുവെന്ന്‌ കര്‍ദ്ദിനാള്‍  ബര്‍ക്ക്

സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത:  അയര്‍ലണ്ട് ദൈവത്തെ നിരാകരിച്ചുവെന്ന്‌ കര്‍ദ്ദിനാള്‍  ബര്‍ക്ക്

VATICAN-POPE-CONCLAVE-MEETINGഒരു കാലത്ത് ക്രിസ്തീയവിശ്വാസത്തില്‍ അടിയുറച്ചു നിന്നിരുന്ന അയര്‍ലണ്ട് ജനത അതില്‍ നിന്നും വ്യതിചലിച്ച് സ്വവര്‍ഗ്ഗവിവാഹം പോലുള്ള തിന്‍മകള്‍ക്കു നിയമസാധുത നല്‍കിയത് ദൈവത്തെ ധിക്കരിച്ചതിന്റെ തെളിവാണെന്ന് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്.

‘ഇത് എനിക്കു വിശ്വസിക്കാന്‍ പോലുമാകുന്നില്ല. മഹത്തായ ഒരു സംസ്‌കാരം തന്നെ ഇല്ലാതായിരിക്കുന്നു. നമ്മുടെ മുന്‍ഗാമികള്‍ ഇത്തരത്തിലൊരു തീരുമാനത്തെ ഒരിക്കലും ന്യായീകരിക്കില്ല’, ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂമാന്‍ സൊസൈറ്റി സംഘടിച്ച യോഗത്തില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

1.2 മില്ല്യന്‍ ആളുകള്‍ ബില്ലിന് അലുകൂലമായി വോട്ടു ചെയ്തപ്പോള്‍ 734,000 പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ദൈവഹിതമനുസരിച്ചു ജീവിക്കാന്‍ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കണം. ഇന്റര്‍നെറ്റ് പോലുള്ള ആധുനികവിവരസാങ്കേതികവിദ്യകള്‍ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു.മാതാപിതാക്കള്‍ അതിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 .

One Response to "സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത:  അയര്‍ലണ്ട് ദൈവത്തെ നിരാകരിച്ചുവെന്ന്‌ കര്‍ദ്ദിനാള്‍  ബര്‍ക്ക്"

  1. Joseph Raj   June 2, 2015 at 6:59 am

    Informatibe.good effort may God bless you

You must be logged in to post a comment Login