സ്വവര്‍ഗ്ഗാനുരാഗം; ബോധവല്‍ക്കരണവുമായി ഫിലിപ്പൈന്‍സ് സഭ

സ്വവര്‍ഗ്ഗാനുരാഗം; ബോധവല്‍ക്കരണവുമായി ഫിലിപ്പൈന്‍സ് സഭ

മാനില: സ്വവര്‍ഗ്ഗാനുരാഗത്തെസംബന്ധിച്ച് സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികളെ ബോധവല്‍ക്കരിക്കാനായി രൂപതകള്‍ തോറും ഫിലിപ്പൈന്‍സിലെ സഭ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കുന്നു. എപ്പിസ്‌ക്കോപ്പല്‍ കമ്മീഷന്‍ ഓണ്‍ ഫാമിലി ആന്റ് ലൈഫ് തലവന്‍ ബിഷപ് ഗില്‍ബര്‍ട്ട് ഗാര്‍സേറയാണ് ഇക്കാര്യം അറിയിച്ചത്.

വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ വിശദീകരിക്കുക, സ്വവര്‍ഗ്ഗാനുരാഗത്തില്‍ അകപ്പെട്ടുപോകുകയും എന്നാല്‍ അവയില്‍ നിന്ന് മാറ്റം ആഗ്രഹിക്കുകയും ചെയ്യുന്നവരെ ശ്രവിക്കുക തുടങ്ങിയവയാണ് ഈ പ്രത്യേക മിനിസ്ട്രി വഴി ഉദ്ദേശിക്കുന്നത്.

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സഭയുടെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക് പ്രബോധനത്തെ ബിഷപ് ഉദ്ധരിച്ചു.

ഞങ്ങള്‍ അത്തരക്കാരെ നിന്ദിക്കുന്നില്ല. അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കുക എന്നതാണ് ഈ മിനിസ്ട്രിയുടെ ലക്ഷ്യം. ബിഷപ് വ്യക്തമാക്കി.

You must be logged in to post a comment Login