സ്വവര്‍ഗ്ഗാനുരാഗികളെ മാറ്റിനിറുത്തുകയല്ല മറിച്ച് കൂടെനില്‍ക്കുകയാണ് സഭ ചെയ്യേണ്ടത്: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവര്‍ഗ്ഗാനുരാഗികളെ മാറ്റിനിറുത്തുകയല്ല മറിച്ച് കൂടെനില്‍ക്കുകയാണ് സഭ ചെയ്യേണ്ടത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: സ്വവര്‍ഗ്ഗാനുരാഗികളെ പ്രാന്തവല്‍ക്കരിച്ചതിന് സഭ അവരോട് മാപ്പുനല്‍കണം എന്ന കാര്‍ഡിനല്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സിന്റെ പ്രസാതാവനയോട് യോജിക്കുന്നോ എന്ന ചോദ്യത്തിന് അനുഭാവപൂര്‍വമായ മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ.

സ്വവര്‍ഗ ചായ്‌വുള്ളവരെ ആദരിക്കണമെന്നും അവരുടെ കൂടെ നില്‍ക്കണമെന്നും കത്തോലിക്കാ സഭയുടെ ഔദ്യോകിക മതബോധനം നിഷ്‌കര്‍ഷിക്കുന്ന കാര്യവും പാപ്പാ ഓര്‍മപ്പെടുത്തി. സ്വവര്‍ഗാകര്‍ഷണം എന്ന മാനസിക വൈകല്യം ഉള്ളവരെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.അര്‍മേനിയയില്‍ നിന്ന് റോമിലേക്കുള്ള വിമാന യാത്രയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു, അദ്ദേഹം.

“സ്വവര്‍ഗ ആകര്‍ഷണം എന്ന മനോവൈകല്യം അനുഭവിക്കുന്നവരെ മാറ്റി നിറുത്തിയിട്ടുണ്ടെങ്കില്‍, അവരോട് മാപ്പു പറയാന്‍ സഭ ബാധ്യസ്ഥരാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ പറയുന്നതനുസരിച്ച് ഇത്തരം ആളുകളുടെ കൂടെ നില്‍ക്കുകയും അവരോട് സഹാനുഭൂതിയോടെ  പെരുമാറുകയുമാണ് വേണ്ടത്” ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

‘ദൈവത്തെ അന്വേഷിക്കുന്ന, നല്ല മനസ്സിന് ഉടമയായ വ്യക്തികളാണ് അവരെങ്കില്‍
അവരെ വിധിക്കാന്‍ നാം ആരാണ്? നാം അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.’ പാപ്പ കൂട്ടിച്ചേര്‍ത്തു.

ഏതാണ്ട് 70 മാധ്യമപ്രവര്‍ത്തകരോടാണ് അര്‍മേനിയയില്‍ നിന്ന് റോമിലേക്കുള്ള വിമാനത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചത്.

You must be logged in to post a comment Login