സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാം: ചിലി സര്‍ക്കാര്‍

സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാം: ചിലി സര്‍ക്കാര്‍

downloadസ്വവര്‍ഗ്ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കുന്നത് നിയമ വിധേയമാക്കി കൊണ്ടുള്ള ബില്ലിന് സര്‍ക്കാര്‍ എതിരല്ല എന്ന് രാജ്യത്തിന്റെ നീതിക്കു വേണ്ടിയുള്ള സെക്രട്ടറി പറഞ്ഞു. സ്വവര്‍ഗ്ഗ കൂട്ടായ്മകളെ ചിലിയില്‍ നിയമവിധേയമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

പൗരന്മാരുടെ അവകാശത്തെ മുന്‍ നിറുത്തിക്കൊണ്ട് കൈക്കൊള്ളേണ്ട തീരുമാനമാണ് ഇത്. വരുന്ന ചര്‍ച്ചകളില്‍ തങ്ങള്‍ ഇതിനെ എതിര്‍ക്കുന്നില്ലയെന്ന് രാജ്യത്തിന്റെ നീതിക്കു വേണ്ടിയുള്ള സെക്രട്ടറി ജവീറാ ബ്ലാന്‍ഗോ പറഞ്ഞു.

സ്വവര്‍ഗ്ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും. നിലവിലുള്ള കുടുംബ ബന്ധത്തിന്, സ്ത്രീയും പുരുഷനും തമ്മിലുള്ള പരിശുദ്ധ ബന്ധത്തിന്റെ തെളിവെന്നോണമാണ് അവര്‍ക്കു ലഭിക്കുന്ന കുട്ടികള്‍ എന്ന് ആന്‍ഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ സിവില്‍ ലോ പ്രൊഫസറായ ഹെര്‍നാന്‍ കോറല്‍ പറഞ്ഞു.

‘സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം പ്രകൃതിയാല്‍ ആവശ്യമാണ് എന്ന ചിന്താഗതിയോട് ചിലി യോജിക്കുന്നില്ല. സ്ത്രീയുടെയും പുരുഷന്റെയും അവാജ്യമായ ബന്ഥത്തിന്റെ തെളിവാണ് വിവാഹമെന്നും, മാതൃത്ത്വത്തില്‍ നിന്നും പിതൃത്ത്വത്തില്‍ നിന്നുമാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന ആശയത്തോടും ചിലിയുടെ ലിംഗത്തെ സംബന്ധിച്ച ചിന്താഗതികള്‍ ഒത്തു പോകുന്നില്ല’, കോറല്‍ കൂട്ടിച്ചേര്‍ത്തു.

അപ്പന്‍ അമ്മ എന്ന ആശയം അപ്രത്യക്ഷമായി അച്ഛനമ്മമാര്‍ എന്ന നിഷ്പക്ഷമായ ഒറ്റ വാക്ക് രൂപം കൊള്ളും. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ സ്വീകരിക്കുന്നതിന് സഹായകരമാക്കിയാണ് പുതിയ നിയമം നിലവില്‍ വന്നിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login