സ്വവര്‍ഗ്ഗ വിവാഹം: സഭയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് നൈജീരിയന്‍ കര്‍ദ്ദിനാള്‍

സ്വവര്‍ഗ്ഗ വിവാഹം: സഭയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് നൈജീരിയന്‍ കര്‍ദ്ദിനാള്‍

Bishop-Onaiyekan-സ്വവര്‍ഗ്ഗ വിവാഹത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ സഭയുടെ അഭിപ്രായത്തിന് മാറ്റമില്ല എന്ന് നൈജീരിയന്‍ കര്‍ദ്ദിനാള്‍ അടിവരയിട്ടു പറഞ്ഞു. അടുത്ത ഇടവകയായ മക്കുര്‍ദി സന്ദര്‍ശിക്കവെയാണ് അബുജ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോണ്‍ ഒനായിയേക്കന്‍ സഭയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്നത്തെ സമൂഹം സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും സഭ എന്നും അതിനെതിരെ നിലകൊള്ളും. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങളെ അനുകൂലിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് നിലകൊള്ളുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നതിലൂടെ അത് ശരിയാണ് എന്ന നിലപാട് നാം സ്വീകരിക്കുന്നില്ല, നൈജീരിയന്‍ സഭാദ്ധ്യക്ഷന്‍ പറഞ്ഞു. സഭ പഠിപ്പിക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെ കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിച്ചു. രണ്ടു പുരുഷന്‍മാര്‍ തമ്മിലോ രണ്ടു സ്ത്രീകള്‍ തമ്മിലോ വിവാഹം എന്ന കാര്യം നിലവില്‍ ഇല്ല. അവര്‍ തമ്മില്‍ പരസ്പരം ചെയ്യുന്ന കാര്യങ്ങളെ വിവാഹം എന്നു വിളിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് മാറ്റുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും നിലനില്‍ക്കുന്നില്ല, കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login