സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മെക്‌സിക്കന്‍ ജനത അണിചേര്‍ന്നു

സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മെക്‌സിക്കന്‍ ജനത അണിചേര്‍ന്നു

മെക്സിക്കോ: സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ കഴിഞ്ഞയാഴ്ച മെക്‌സിക്കന്‍ ജനത തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തി നിരത്തിലിറങ്ങി.

മെക്‌സിക്കന്‍ നഗരത്തിലും ഏതാനും സംസ്ഥാനങ്ങളിലും സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കിയത് കഴിഞ്ഞ മെയ് മാസത്തിലാണ്. രാജ്യത്തുടനീളം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനും അത് നിയമത്തിലുള്‍പ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മെയ് മാസത്തില്‍ പ്രസിഡന്റ് എന്റിക്കെ പെനാ നെയ്‌റ്റോ പ്രസ്താപിച്ചു. സ്വവര്‍ഗ്ഗവിവാഹം തടയുന്നത് നിയമവിരുദ്ധമാണെന്ന് 2015ല്‍ സുപ്രീം കോടതി പ്രസ്താപിച്ചതിന്റെ പിന്നാലെയാണ് പ്രസിഡന്റ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

ഇതിനെതിരെയാണ്‌ കത്തോലിക്ക വിശ്വാസികള്‍ കൂടുതലുള്ള മെക്‌സിക്കോയിലെ 112 നഗരങ്ങളില്‍ നാഷണല്‍ ഫ്രണ്ട് ഫോര്‍ ദ ഫാമിലി അംഗങ്ങള്‍ റാലി നടത്തിയത്. കത്തോലിക്ക സമൂഹവുമായി നേരത്തെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന പ്രസിഡന്റ് പെനാ നെയ്‌റ്റോ, തന്റെ പ്രസ്താവനയിലൂടെ കത്തോലിക്കരെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് മെക്‌സിക്കന്‍ അതിരൂപതയുടെ വക്താവ് പറഞ്ഞു.

You must be logged in to post a comment Login