സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുമെന്ന് കെനിയന്‍ ബിഷപ്പുമാര്‍

സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുമെന്ന് കെനിയന്‍ ബിഷപ്പുമാര്‍

images (2)സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളെയും സഭ ചെറുക്കുമെന്ന് കാനഡ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് പറഞ്ഞു. ജൂലൈ 24-26 തീയ്യതികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കാനഡ സന്ദര്‍ശിക്കുവാനിരിക്കെയാണ് ബിഷപ്പുമാര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.

‘സ്വവര്‍ഗ്ഗ വിവാഹത്തെ ഞങ്ങള്‍ പിന്‍തുണയ്ക്കുകയില്ല. കെനിയന്‍ സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല. മാത്രമല്ല, ഒരേ വര്‍ഗ്ഗക്കാര്‍ തമ്മിലുള്ള വിവാഹത്തെ പിന്‍തുണയ്ക്കുന്നവരോട് ഇതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്നും സഭ ആവശ്യപ്പെടുന്നു’, ഹോമാ ബേയിലെ ബിഷപ്പ്, ഫിലിപ്പ് അന്‍യോളോ പറഞ്ഞു.

സഭയ്ക്ക് വിവാഹം സംരക്ഷിക്കുന്നതിനുള്ള പ്രവാചക ദൗത്യമുണ്ടെന്നും, ബൈബിളില്‍ പറയുന്നതു പ്രകാരം വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള പരിശുദ്ധമായ ബന്ധമാണെന്നും കെനിയയിലെ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ്പ് അന്‍യോളോ പറഞ്ഞു.
ആഫ്രിക്കയിലെ 54 രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗഭോഗികള്‍ക്കും ഹിജഡകള്‍ക്കും ലിംഗമാറ്റം നടത്തിയവര്‍ക്കും പീഡനം ഭയന്ന് തങ്ങളുടെ ലൈംഗിക ചായ്‌വ് വെളിപ്പെടുത്തുവാനാവാത്ത സ്ഥിതിയിലാണ്.

You must be logged in to post a comment Login