സ്വവര്‍ഗ വിവാഹത്തിനെതിരെ ഓസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍

സ്വവര്‍ഗ വിവാഹത്തിനെതിരെ ഓസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍

austഒരേ ലിംഗക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍. വിവാഹത്തിന് പുതിയ അര്‍ത്ഥ തലങ്ങള്‍ കൊടുക്കുന്നത് കടുത്ത അന്യായമാണെന്നും, അത് എല്ലാവരിലേക്കും പടരുന്ന കടുത്ത നടപടികളിലേക്ക് വഴി വയ്ക്കുമെന്നും ബിഷപ്പുമാര്‍ പറഞ്ഞു.
ഒസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ അനുകൂലിച്ചു കൊണ്ടുള്ള നിയമം നടപ്പില്‍ വരുത്താന്‍ നീക്കം നടക്കവെ, അതിനെതിരെ ബിഷപ്പുമാര്‍ പുറപ്പെടുവിച്ച ഇടയ ലേഖനത്തിലാണ് പിതാക്കന്‍മാര്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
സ്ത്രീയും പുരുഷനും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിന് അര്‍ത്ഥമില്ലെന്നും അച്ഛനെയും അമ്മയെയും കുട്ടികള്‍ക്ക് നല്‍കി, കുട്ടികള്‍ക്കുള്ള പ്രസക്തി മനസ്സിലാക്കാതെയുമാണ് പുതിയ നിയമം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്നും ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘നിയമ സമ്പ്രദായം വിവാഹത്തിന്റെ പവിത്രതയെ കാണാതിരുന്നാല്‍ എല്ലാവരുടെയും നന്മകാണുന്നതില്‍ നിയമം പരാജയപ്പെടും’, അവര്‍ പറഞ്ഞു..

You must be logged in to post a comment Login