സ്വാഗതം

സ്വാഗതം

welcomeഓരോ മനുഷ്യനും ഒരതിഥിമന്ദിരമാണ്, എന്ന ജലാലുദിന്‍ റൂമിയുടെ വരികള്‍ കുറച്ചധികം ദിവസമായി ഓര്ത്തും പേര്ത്തുംക കൂടെ കൊണ്ടു നടക്കുന്നുണ്ട്. പതുക്കെ പതുക്കെ ആ വരികള്‍ കുടുസ്സു പ്രാണന്റെ ജാലകങ്ങള്‍ തുറക്കുന്നതായും അനുഭവപ്പെടുന്നു. കുന്നിന്‍ ചെരുവിലെ ഒരതിഥിവീടായി സ്വയം ഒന്നു സങ്കല്പിഅച്ചു നോക്കുമ്പോള്‍ ശരീരം മുഴുവന്‍ ചില്ലുവാതിലുള്ളതാവുന്നു. അകത്ത് ഒരു മെഴുകുതിരി സദാ കത്തുന്നുണ്ട്. നോട്ടം, സ്പര്ശം , വാക്ക്, കേള്വി്, ഗന്ധം എന്നിവയ്ക്ക് അപൂര്വ്വത ലാവണ്യമുണ്ടാകുന്നു. ഒന്നോര്ത്താഒല്‍ പുറംലോകത്തെ സ്വാഗതം ചെയ്യാന്‍ മനുഷ്യനെത്രമാത്രം ശരീരഭാഷയാണ്. വെറുപ്പും കൈയ്പും വെളിപ്പെടുത്താന്‍ ഏതാനും ചില അടയാളങ്ങളേയുള്ളു. പരമാവധി ഒന്നു തല വെട്ടിക്കുക – തീര്ന്നു , പകയുടെ ആവനാഴിയിലെ ആദ്യത്തെയും അവസാനത്തെയും ആയുധം!
എല്ലായിടത്തും സ്വാഗതത്തിന്റെ ഈ ശരീരഭാഷ സൂക്ഷിച്ചുനോക്കിയാല്‍ വായിച്ചെടുക്കാവുന്നതെയുള്ളൂ. ഓരോരോ കാലത്തില്‍ വിരിയുന്ന പൂക്കള്‍. ഒരു പൂവ് നീട്ടുകയെത്ര ഊഷ്മളമായ ആതിഥ്യമാണ്. നമ്മുടെ നാട്ടിലെ പൂക്കളങ്ങള്‍ ബുദ്ധധാരയില്‍ നിന്ന് രൂപപ്പെട്ടതാണത്രേ. ഭൂമി മുഴുവന്‍ ഒരു മലര്വാങടിയായി മാറുമെന്നത് ഒരു തഥാഗത സ്വപ്‌നമാണല്ലോ. ജീവജാലങ്ങളിലൊക്കെ അതിന്റെ അനുരണങ്ങള്‍ ഉണ്ട്. തമിംഗലത്തെ കൊന്ന് ആഹരിക്കുന്ന ഒരു ദ്വീപില്‍, തിമിംഗലത്തെ വേട്ടയാടിപ്പിടിക്കുക അത്ര എളുപ്പമല്ലാത്തതുകൊണ്ട് ചെറിയ ഇടവേളകളില്‍ തിമിംഗലങ്ങള്‍ സ്വയമേവ വന്ന് തീരത്തെ മണലില്‍ പുതഞ്ഞ് കിടക്കുന്നു. ഇതെന്റെ ശരീരം, ഇതെന്റെ രക്,ം, വന്നു ഭക്ഷിക്കുവെന്നയര്ത്ഥ ത്തില്‍… മുട്ടാതെ തന്നെ തുറക്കുന്ന വാതിലുകള്‍.
നിനവില്‍ രണ്ടു പ്രാക്കളുടെ നാടോടി കഥ കുറുകുന്നുണ്ട്. തീറ്റതേടിപ്പോയ ആണൊരുവന്‍ മടങ്ങവന്നില്ല. വേടന്റെ കൂട്ടിലാണ് പിന്നീടവനെ കണ്ടത്. പിറകെ പറന്ന് അവനു വേണ്ടി കെഞ്ചുന്നുണ്ടവള്‍. അയാളത് ശ്രദ്ധിക്കുന്നില്ല. യാത്ര തുടരുന്നു. സന്ധ്യയായി. അടുമുടി മരവിപ്പിക്കുന്ന തണുത്ത കാറ്റ്, മഞ്ഞ്. കൂനിപ്പിടിച്ച് വേടന്‍ ഇപ്പോളിരിക്കുന്നത് ആ കിളികള്‍ ചേക്കേറുന്ന മരച്ചുവട്ടിലാണ്. ആണ്കിയളി പറഞ്ഞു: നമ്മുടെ അതിഥിയാണിയാള്‍. അയാള്ക്ക് വിശക്കുകയും തണുക്കുകയും ചെയ്യുന്നു. പെണ്കി്ളി പറഞ്ഞു: ‘ഞാന്‍ പോയി ചുള്ളക്കമ്പുകള്‍ കൊണ്ടുവരാം. അത് കത്തിത്തുടങ്ങുമ്പോള്‍, അവനത്താഴമായി ഞാന്‍ അതില്‍ മൊരിയാം’.കിളികളുടെ വര്ത്ത മാനം കേട്ട് വേടന് ചങ്കുവേദന തോന്നി.
അതിഥ്യം അത്ര സരളമായ ഒരു കര്മ്മവമല്ല എന്ന് ഓര്മ്മി പ്പിക്കാനാവണം നമുക്കിടയില്‍ അങ്ങനെ ചില കഥകള്‍ ഉണ്ടായത്. അതില്‍ അസാധാരണ ത്യാഗത്തിന്റെ തിളങ്ങുന്ന മലര്പൊരടിയുണ്ട്. ഒരു രാത്രിയില്‍ തനിക്ക് ആതിഥ്യം നല്കി യ പുരോഹിതന്റെ വീടിനെ ആത്മകഥയില്‍ കസന്‌്ം സാക്കീസ് ഓര്മ്മി ച്ചെടുക്കുന്നുണ്ട്. യാത്രകളില്‍ പുരോഹിതരുടെ വീടുകളെ സുരക്ഷിത ഇടങ്ങളായി അയാളെപ്പോഴും പരിഗണിച്ചിരുന്നു. രാത്രിയെത്തിയ അതിഥിയോട് ഇത്തിരി നേരം കാത്തുനില്ക്കാ്ന്‍ ആവശ്യപ്പെട്ട ആ പുരോഹിതനെ കുറച്ച് ഗൗരവക്കാരനായി അയാള്ക്കാ ദ്യം തോന്നി. വീടിനുള്ളില്‍ ഏതാനും സ്ത്രീകള്‍ ഉണ്ടായിരുന്നു. മുറി കാട്ടിക്കൊടുത്തു. പുലരിയില്‍ വിടപറയുമ്പോള്‍ വഴിയാത്രയ്ക്കുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടിക്കൊടുത്തു. നഗരത്തില്‍ വെച്ചാരോടോ സംസാരിക്കുമ്പോഴാണ് ആ പുരോഹിതന്റെ മകന്‍ മരിച്ച രാത്രിയിലാണ് താനയാളുടെ അതിഥിയായി കഴിഞ്ഞതെന്നു വല്ലാതെ ഉലച്ച വിശേഷമറിഞ്ഞത്. കഷ്ടം, നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വേണ്ടി ആ സ്ത്രീകള്ക്ക് അടക്കി കരയേണ്ടി വന്നിട്ടുണ്ടാവും…
ചില വാക്കുകള്‍ കാലത്തോടൊപ്പം ചുരള്‍ നിവരും. പ്രത്യേക ദേശത്തിന്റെയോ സമൂഹത്തിന്റെയോ വേരുകളില്‍ മാത്രമായി അവയ്ക്ക് നിലനില്പ്പിയല്ല. അതിഥിയെന്നു ആതിഥേയനെന്നും അപരിചിതനെന്നും ഒക്കെ അര്ത്ഥ്മുണ്ടായിരുന്ന ലാറ്റിന്‍ ധാതുവായ ഹോസിപിസില്‍ നിന്നാണ് ഹോസിപിറ്റാലിറ്റി എന്ന പഥം രൂപപ്പെട്ടതെന്ന നിരീക്ഷണങ്ങളുണ്ട്. ഭാരതീയ പശ്ചാത്തലത്തില്‍ മുന്കൂനട്ടി നിശ്ചയിക്കാത്ത ദിവസങ്ങളില്‍ വന്നുചേരുന്നവരെ കുറിക്കുവാന്‍ അതിഥിയെന്ന വാക്ക് ഉപയോഗിക്കപ്പെട്ടു. ഒരു യാദൃശ്ചികത ഹോസ്പിറ്റാലിറ്റിയും അതിഥിയുമായി ബന്ധപ്പെട്ടുണ്ട്. പുതിയ അര്ത്ഥ ങ്ങളുടെ അന്വേഷണ വഴികള്‍ വന്നുചേരുകയായിരുന്നു. 1740ല്‍ പുരോഹിതനായ നിക്കോള്‍ ലണ്ടനിലെ ക്രൈസ്റ്റ് ദേവാലയത്തില്‍ നടത്തിയ ഒരു പ്രസംഗം പ്രാചീനമായ ബ്രിട്ടീഷ് അതിഥേയത്വങ്ങളെക്കുറിച്ചായിരുന്നു. ശുശ്രൂഷയുടെ ക്രിസ്ത്യന്‍ മാനങ്ങള്‍ എഴുതിച്ചേര്ത്തു കൊണ്ട് ആതിഥേയത്വമെന്നത് ലാറ്റിന്‍ സംസ്‌കാരത്തില്‍ മാത്രമായി കുരുങ്ങിക്കിടക്കുന്നില്ലെന്ന് അദ്ദേഹം കണ്ടു. ഇംഗ്ലണ്ടിന്റെ സംസ്‌കാരത്തില്‍ അപരിചിതര്ക്കു വേണ്ടി തുറന്നുവച്ചിരുന്ന വീട്ടുമുറികളെക്കുറിച്ച് അതില്‍ സൂചനകളുണ്ടായിരുന്നു…
തിഥി നോക്കാതെ വരുന്നയാളെ ഈശ്വരനെപ്പോലെ സ്വീകരിക്കണമെന്നാണ് ഈ ദേശത്തിന്റെ പുരാതനപാഠം. തിഥിയെന്നാല്‍ കാലം. തൈത്തിരീയോപനിഷത്തിലണ് – മാതാവിനോടും പിതാവിനോടും ഗുരുവിനോടുമൊപ്പം അതിഥിയെയും ദൈവമായി സ്തവം ചെയ്യുന്നത്. ധൂപവും ദീപവും നൈവേദ്യവും അക്ഷതവും പുഷ്പവുമൊക്കെയായി അതിഥിയെ സ്വീകരിക്കുമ്പോള്‍ അവ ഏതോ ശ്രീകോവിലില്‍ നടക്കുന്ന അനുഷ്ഠാനമായി അനുഭവപ്പെടുന്നില്ലേ. വേദ പുസ്തകത്തിലും അത്തരം ചില സൂചനകളുണ്ട്. മാലാഖമാരെന്നറിയാതെ അപരിചതരെ സല്ക്കചരിക്കുന്ന അബ്രഹാത്തെ ഹെബ്രായ ലേഖകന്‍ ഓര്മ്മിനച്ചെടുക്കുന്നുണ്ട്.
ആതിഥ്യമെന്ന ദീപ്തമായ ഒരു മനോഭാവത്തില്‍ മാത്രമാണ് സന്യാസികളുടെയും, പരിവ്രാജകരുടെയും ഭിക്ഷക്കളുടെയുമൊക്കെ നിലനില്പ്പ്െ ഇവിടെ സാധ്യമായത്. അവരെ സ്വീകരിക്കുന്നതു വഴിയായി അവരുടെ നിയോഗത്തിലും സുകൃതത്തിലും വീടുവിട്ടിറങ്ങാത്ത നിങ്ങള്ക്കും ഓഹരികിട്ടുന്നുവെന്ന് ക്രിസ്തു പറയുന്നത് ഇതിനോട് കൂട്ടിവായിക്കണം. ആതിഥേയന്‍ തീരെ വീടുവിടാതിരിക്കുന്നുമില്ല. അതിഥി മടങ്ങുമ്പോള്‍ നീരൊഴുക്ക് കാണുന്നതുവരെ അയാളെ അനുഗമിക്കണമെന്ന് ഈ ദേശം ശഠിച്ചിരുന്നു! ശാകുന്തളത്തിലൊക്കെ അതിന്റെ സൂചനകളുണ്ട്.ഓരാള്‍ പടിയിറങ്ങുമ്പോള്ത്ത്ന്നെ കൊട്ടിയടയ്ക്കപ്പെടുന്ന നമ്മുടെ വര്ത്തരമാനവാതിലുകളെയും ഓര്മ്മി്ക്കണം. നമ്മുടെ വാതിലുകള്ക്ക് സംഭവിച്ച പരിണാമവും കാണാതെ പോകരുത്. നാലുപാളി വാതിലുകളായിരുന്നു നമ്മുടെ ഗൃഹങ്ങള്ക്ക്പ… അതുകൊണ്ടുതന്നെ മേല്പ്പാ്ളികള്‍ രണ്ടും സദാ തുറന്നിടാനാവും… ഉറങ്ങാന്‍ നേരത്ത് മാത്രമാണ് അതടയ്ക്കുക. നമ്മുടെ ഒറ്റപ്പാളി വാതിലുകളാവട്ടെ അപരിചിതരോടുള്ള നമ്മുടെ നിരുന്മേ്ഷതപൊലെ സദാ അടഞ്ഞുകിടക്കുന്നു… അപരിചിതരോടുള്ള അനാദരവ് പാപമായിപ്പോലും എണ്ണിയിരുന്ന – പരീക്ഷിത്തിന്റെയും തക്ഷകന്റെയും കഥയോര്മ്മിഎക്കുക.
നമ്മുടെ അനുഭാവത്തിനായ കാത്തുനില്ക്കു ന്ന ദുര്ബുലനും നിസ്സഹായനുമായയൊരാളായി മാത്രം അതിഥിയെ പരിഗണിച്ചുകൂടാ. അയാളെ പൊതിഞ്ഞ് മുദ്രപൊട്ടിക്കാനാവാത്ത ഒരു നിഗൂഢതയുണ്ട്. കലയിലും സാഹിത്യത്തിലുമൊക്കെ അത് വല്ലാതെ മുഴങ്ങുന്ന ഒരു വാക്കാണ്. ജീവിതം മുഴുവന്‍ പലതരത്തിലുള്ള അതിഥികള്ക്കാനയി കാത്തിരിക്കുന്ന മഞ്ഞിലെ വിമല, ബുധു, സര്ദാ ര്ജിന… ഒരര്ത്ഥാത്തില്‍ എല്ലാവരുടെയും ജീവിതം അതിഥിമന്ദിരമാണ്. പ്രണയവും രതിയുമൊക്കെ ആ വാക്കില്‍ പുതിയ തളിര്പ്പുണകളാവുന്നു. കൂദാശ വചനങ്ങളോടെ സ്‌നേഹം പങ്കിടുന്ന മിലന്‍ തോമസിന്റെ കവിതകളോര്ക്കുൊക. എന്‍. മോഹന്റെ മറിയക്കുട്ടിയെന്ന നീണ്ട കഥ, മാധവിക്കുട്ടയുടെ അവസാനത്തെ അതിഥി തുടങ്ങിയ കൃതികളിലൊക്കെ ആ പദം അലൗകിക മാനങ്ങളിലേക്ക് ഉണരുന്നു. മരണം പോലും ആ പദം കൊണ്ട് സംവേദിക്കപ്പെടുന്നുണ്ട്. കെ.പി.എ.സി.യുടെ ആ നാടകഗാനം ഇപ്പോഴും മുഴങ്ങുന്നുണ്ട്. അമ്പിളി അമ്മാവാ… പാവങ്ങളാണേലും ഞങ്ങള്‍ പായസച്ചോറു തരാം. പട്ടിണിപ്പാവങ്ങളായിട്ടും ഒളിപ്പിച്ചു സംരക്ഷിച്ച പടനായകന്മാരരുടെ കഥയാണല്ലോ ആദ്യകാല കമ്മ്യൂണിസത്തിന്റേത്. ആതിഥ്യത്തിന് അക്കാലത്ത് അപകടം പിടിച്ച അഭയമെന്നായിരുന്നുവെന്നര്ത്ഥം . ഏമാന്മാ്രുടെ ചവിട്ടേറ്റ് അവരില്‍ പലരും നിത്യരോഗികളായി…
ആതിഥ്യത്തിന്റെ മൂല്യം ധനികരെക്കാള്‍ പാവങ്ങള്ക്കാ ണ് നിശ്ചയമെന്ന് തോന്നുന്നു. ഇന്ത്യമഹാരാജ്യത്തെ ഏറ്റവും വലിയ വീടിനിട്ട പേര് അവരില്‍ പലര്ക്കും മതിലില്‍ കൊത്തിവയ്ക്കാവുന്നതാണ് – അന്റില്ല (Antilla). മുകേഷ് അംബാനിയുടെ ഇരുപത്തേഴുനില വീട്. വാസ്തുവിന്റെ പ്രശ്‌നമുള്ളതുകൊണ്ട് ടിയാന്‍ അവിടെ താമസിക്കുന്നില്ല. അരുന്ധതി റോയിയുടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. അതില്‍ അപരിചിതമായ ആ വീട്ടുപേരിന്റെ അര്ത്ഥൊമുണ്ട്. എട്ടാം നൂറ്റാണ്ടോളം പഴക്കമുള്ള ഒന്ന്. മതപീഡനത്തെ ഭയന്ന് കുറെ ക്രിസ്തുമതപ്രമുഖരും അനുയായികളും കപ്പല്‍ കയറി ദേശം വിട്ടു. ആന്റില്ല എന്ന ദ്വീപസമൂച്ചയങ്ങളില്‍ എന്നേക്കുമായി പാര്ക്കാറന്‍ തീരുമാനിച്ചു. പുറം ലോകവുമായി ഒരു ബന്ധവുമില്ല എന്നതിന്റെ അടയാളമായി സഞ്ചാരത്തിനുപയോഗിച്ച നൗകകള്‍ കത്തിച്ചുകളഞ്ഞു. ആ പേര് തെരഞ്ഞെടുക്കുക വഴി താനെന്താണ് ലോകത്തെക്കുറിച്ച് വിചാരിക്കുന്നതെന്ന് അയാള്‍ സ്വയം നിര്വതചിക്കുന്നതാവണം.
ഞാനിത കുറിക്കുന്നത് തെരുവ് കുട്ടികള്ക്കു വേണ്ടിയുള്ള ഒരു സ്ഥാപനത്തിലിരുന്നാണ് – പൂന റയില്വെന സ്റ്റേഷന് സമീപം. കഷ്ടിച്ച് നാലു ദിവസത്തെ പരിചയമെയുള്ളു. പുറത്തിറങ്ങി ഒന്നു നടന്നുവരുമ്പോള്‍ ചെറിയ മക്കള്‍ വന്നു പൊതിയുന്നു. കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ കൊണ്ട് സദാ മുഖരിതമായ ജീവിതമാണവരുടേത്. എന്നിട്ടും അവര്‍ ഒരാളെയും സ്വാഗതം ചെയ്യാതിരിക്കുന്നില്ല. നിരന്തരമായ നിഷേധങ്ങളിലൂടെ ചില കാര്യങ്ങള്‍ എത്ര വിലപിടിപ്പുള്ളതാണെന്ന് അവരുടെ പ്രായത്തിനിണങ്ങിയ മട്ടില്‍ കുഞ്ഞുങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു.
വീണ്ടും ഒരു ക്രിസ്മസ്സ് കാലം… കൊട്ടിയടയ്ക്കപ്പെട്ട സത്രങ്ങളുടെ ഓര്മ്മംകളുമായി ഒരു മരയാശാരി, അയാളുടെ നിറവയറുള്ള ഭാര്യ, പിന്നെ അവരുടെ ഉള്ളില്‍ ജീവന്റെ ആദ്യനിലവിളി കാത്തു കാത്തൊരു കുഞ്ഞ്. ഒരു തൊഴുത്തായിരുന്നു ആ രാത്രിയിലെ ശരിയായ അതിഥി മന്ദിരം. ചുവരുകള്‍ ഇല്ലാത്തതുകൊണ്ട് അവിടെ എല്ലാവര്ക്കും സ്വാഗതമുണ്ടായിരുന്നു. നക്ഷത്രങ്ങള്ക്കും മാലാഖമാര്ക്കും ആട്ടിടയന്മാര്ക്കും ജ്ഞാനികള്ക്കും …
ആ കുഞ്ഞാണ് മുതര്ന്നുപ്പോള്‍ മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് ഭൂമിയോട് ഉറപ്പ് പറഞ്ഞത്. എത്ര ദുര്യോഗങ്ങള്‍ നേരിട്ടാലും ഉലയാത്ത മനുഷ്യനിലുള്ള വിശ്വാസം കൊണ്ടു മാത്രമാണ്; ഞാന്‍ പരദേശിയാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചുവെന്ന് പറഞ്ഞ് ആശ്വസിച്ചത്. കൂടുതല്‍ സമയം കടലോരത്തായിരുന്നതുകൊണ്ട് അയാള്‍ ഒരു തുറമുഖം പോലെയായി. ഓരോരോ യാനപാത്രങ്ങള്‍ അയാളെത്തേടിയെത്തി… ഭിത്തിയിലെ ആ കുരിശുരൂപം നോക്കൂ. അതാ ചെറുപ്പക്കാരന്റെ വിരിച്ചുപിടിച്ച കരങ്ങളാണ് – സ്വാഗതമായി.
ഭൂമിയുടെ ആവര്ത്ത നങ്ങളില്ലാത്ത ആ അതിഥി മന്ദിരത്തില്‍ നിന്നു നേരിട്ട് മുഴങ്ങിയ അഞ്ച് ക്ഷണങ്ങളെ ഓര്മ്മി ച്ചെടുത്ത് ഈ വിചാരങ്ങള്‍ അവസാനിപ്പിക്കാവുന്നതേയുള്ളു. വന്നു കാണുക (യോഹ. 1:39) വന്നു പഠിക്കുക (മത്താ. 11:28-29) വന്നു വിശ്രമിക്കുക (മാര്ക്കോ . 6:31) വന്നു ഭക്ഷിക്കുക (യോഹ 21:12) വന്ന് അവകാശപ്പെടുത്തുക (മത്താ. 25:26)
അവനിലേക്ക് കുറേക്കൂടി ഗൗരവമായ ചുവടെടുക്കാനുള്ള വിളിയാണാദ്യത്തേത്. കുറച്ചുകൂടി അടുത്തനുഗമിക്കാന്‍. പലപ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ല. പത്രോസ് യേശുവിനെ മറന്ന രാത്രിയെക്കുറിച്ച് സുവിശേഷകന്‍ പറയുന്നതുപോലെ ഞാന്‍ ദൂരത്ത് നിന്നവനെ അനുഗമിക്കുകയാണ്. രണ്ടാമത്തേത് അവിടുത്തെ ഹൃദയപാഠങ്ങള്‍ മനസ്സിലാക്കുകയെന്നത്. വരികള്ക്കിവടയില്‍ നിന്ന് അവിടുത്തെ വായിച്ചെടുക്കേണ്ട കാലമായി. ഓരോരോ പ്രതിന്ധികളിലും സമ്മര്ദ്ദുങ്ങളിലും ക്രിസ്തുവിന്റെ ഹൃദയമെന്താണ് എന്നോട് മന്ത്രിക്കുന്നതെന്ന് ഒരു സ്വകാര്യാന്വേഷണം. കുറേക്കാലം നിങ്ങളതിനു തയ്യാറാകുകയാണെങ്കില്‍ രോമകൂപങ്ങളില്നിമന്ന് ക്രിസ്തുവിന്റെ ഗന്ധം പ്രസരിക്കുന്നതായിപ്പോലും അനുഭവപ്പെട്ടെന്നിരിക്കും. നിങ്ങള്‍ ക്രിസ്തുവിന്റെ പരമളമാണെന്ന പൗലേസിന്റെ വരികള്ക്ക് വര്ത്ത്മാന സാക്ഷ്യമായി..
മൂന്നാമത്തേത്, അനുഭവിക്കേണ്ട വിശ്രാന്തിയെക്കുറിച്ചുള്ള സൂചനയാണ്. ഏകദേശം മൂവായിരം വര്ഷം പഴക്കമുള്ള ഈ വേദത്തിന്റെ മണ്ണിനെപ്പോലും ചില ഇടവേളകളില്‍ കുളയ്ക്കാതെയും വിതയ്ക്കാതെയും വെറുതെ വിടണമെന്ന് പറയുന്നുണ്ട്. കഷ്ടിച്ച് ഒരു ഫുക്കുവോക്കയ്‌ക്കൊക്കെ മനസ്സിലാകുന്ന ഭൂമിപാഠം! വിശ്രമം അലസതയുടെ പര്യായമൊന്നുമല്ല. ഗുണപരമായ പിന്വാചങ്ങലാണ്. അതിനുശേഷം കുറെക്കൂടി ഭംഗിയുള്ള എന്തോ സംഭവിക്കും. ഇനി ഭക്ഷിക്കാനുള്ള ക്ഷണം. രാത്രി മുഴുവന്‍ ശീതക്കാറ്റേറ്റ് തളര്ന്നു വന്നവര്ക്ക്ക ചൂടുള്ള പ്രാതലൊരുക്കി തീരത്തയാളുണ്ട്. ഓന്നോര്ത്താ്ല്‍ ഭൂമിയുടെ കുശിനിക്കാരനാണ് ഗുരുക്കന്മാര്‍. എല്ലാത്തരം പലവ്യഞ്ജനങ്ങളും ധാന്യമണികളുമൊക്കെയായി ഒരടുക്കളപോലെ മനുഷ്യന്റെ ഹൃദയം. എന്നാല്‍ പാകപ്പെടുത്താനറിയില്ല എന്ന പരിമിതി കൊണ്ടു മാത്രം പട്ടിണികിടന്ന് മരിച്ചുപോകുന്നവര്‍. ഭക്ഷണത്തെ ഒരാത്മീയ സാധനയാക്കിയതിന്റെ അര്ഹപത യേശുവിന് തന്നെയാണ്. അതുകൊണ്ടാണല്ലോ ഈ പുലരയിലും ഭക്ഷണമായി അവിടുന്ന് നിങ്ങളുടെ മേശയിലേക്ക് എത്തിയത്. അങ്ങനെ കൈക്കുമ്പിളല്‍ സ്വീകരിച്ച ഭക്ഷണത്തിന് ഓസ്തിയെന്ന് പേരുണ്ടായി. ആതിഥേയന്‍ എന്നര്ത്ഥംഷ (hots), ഒടുവിലായി വന്നവകാശമാക്കുക. ഭൂമിക്കു മീതെ ഒന്നും ശേഖരിക്കാത്ത, കളപ്പുരകളില്ലാത്ത കോടിക്കണക്കിന് മനുഷ്യരുടെ ഓഹരിയെന്നും അവിടുന്ന് തന്നെയായിരുന്നു. പഴയനിയമത്തില്‍ സ്വത്ത് വിഭജനം നടക്കുമ്പോള്‍ ലേവിയുടെ വംശക്കാര്ക്ക്ി ഒന്നും കരുതിവച്ചില്ല. എന്തുകൊണ്ടങ്ങനെയെന്ന് ആരാഞ്ഞതിന് അവരുടെ ഓഹരി ദൈവമാണെന്ന് മറുപടി. ക്രിസ്മസ് അതിന്റെകൂടി ഓര്മ്മ്പ്പെടുത്തലാണ്. തുറസ്സായ ഇടങ്ങളില്‍ ഉറങ്ങുന്നതുകൊണ്ടുതന്നെ കുടുസ്സ് ജീവിതഭാവങ്ങളില്ലാത്ത മനുഷ്യരുടെ ഓഹരിയെക്കുറിച്ച് വാനത്തിന്റെയും വാനദൂതരുടെയും സാക്ഷ്യം!
സ്വാഗതമെന്ന പദം എല്ലാ ഭാരതീയ ഭാഷകളിലും പൊതുവായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ക്ഷണമെന്ന വാക്കിന് ഒരപകടമുണ്ട്. ക്ഷണികമെന്നുകൂടി അതിന് അര്ത്ഥനമുണ്ട്. എഴുത്തച്ഛനൊക്കെ ക്ഷണപ്രഭാഞ്ചലമെന്ന് ഉപയോഗിച്ചു കണ്ടിട്ടില്ലേ. സൂചന വ്യക്തമാണ്. തെല്ലുവൈകിച്ചാല്‍ ഒരു ക്ഷണവും നിലനില്ക്കുലന്നില്ല. ഇതൊക്കെത്തന്നെയാണ് വേദപുസ്തകത്തിന്റെ ഭാഷയില്‍ സ്വീകാര്യമായ സമയം..

You must be logged in to post a comment Login