സ്വാതന്ത്യത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച് സിംഗപ്പൂരിലെ കത്തോലിക്കാ വിശ്വാസികള്‍

സ്വാതന്ത്യത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച് സിംഗപ്പൂരിലെ കത്തോലിക്കാ വിശ്വാസികള്‍

hqdefaultസിംഗപ്പൂരിലെ കത്തോലിക്കാ വിശ്വാസികള്‍ മലേഷ്യയില്‍ നിന്നും രാജ്യം സ്വാതന്ത്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. സിംഗപ്പൂര്‍ നഗരത്തില്‍ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആ ആര്‍ച്ച്ബിഷപ്പ് ലിയോപ്പോള്‍ഡോ ഗിരെലിയുടെ നേതൃത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ 10,000 ഓളം വിശ്വാസികള്‍ പങ്കെടുത്തു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂങ്ങും ദിവ്യബലിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

1963ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്യം നേടിയെങ്കിലും പിന്നീട് രണ്ടു വര്‍ഷത്തോളം മലേഷ്യയുടെ കീഴിലായിരുന്നു സിംഗപ്പൂര്‍. 1965ലാണ് സിംഗപ്പൂരിന് പൂര്‍ണ്ണസ്വാതന്ത്യം ലഭിക്കുന്നത്. ‘ഇത് സ്വാതന്ത്യത്തിന്റെ ആഘോഷമാണ്. ഇത് സന്തോഷത്തിന്റെ സമയമാണ്. ഇത് ദൈവാനുഗ്രഹത്തിന്റെ നിമിഷമാണ്. ദൈവികമായ പ്രകാശം ഈ രാജ്യത്തെ മുഴുവന്‍ മുഖരിതമാക്കട്ടെ’, ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍ ഫാദര്‍ ഡെറിക്ക് യാപ്പ് പറഞ്ഞു.

സ്വാതന്ത്യം നേടാനുള്ള പരിശ്രമത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളേയും ആധുനിക സിംഗപ്പൂരിലേക്കുള്ള വളര്‍ച്ചയില്‍ പങ്കു വഹിച്ച മിഷനറിമാരെയും ദിവ്യബലിയില്‍ പ്രത്യേകം അനുസ്മരിച്ചു. സിംഗപ്പൂരിന്റെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസേവനം തുടങ്ങിയ എല്ലാ മേഖലകളിലും സഭയും സഭാപ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വലുതാണെന്ന് സിംഗപ്പൂരിലെ ആര്‍ച്ച്ബിഷപ്പ് മാര്‍ വില്ല്യം ഗോസെങ്ങ് പറഞ്ഞു. ഭാവിയിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login