സ്വാതന്ത്ര്യം അമേരിക്കയുടെ ഏറ്റവും വലിയ സമ്പാദ്യം

സ്വാതന്ത്ര്യം അമേരിക്കയുടെ ഏറ്റവും വലിയ സമ്പാദ്യം

AP3087428_Articoloവാഷിംങ്ടണ്‍: സ്വാതന്ത്ര്യം അമേരിക്കയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യമാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വൈറ്റ് ഹൗസില്‍ നല്കിയ ഔദ്യോഗിക സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായ തനിക്ക് കുടിയേറ്റക്കാരാല്‍ വലുതായി നിര്‍മ്മിക്കപ്പെട്ട ഒരു രാജ്യത്തിന്റെ അതിഥിയായി എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും പാപ്പ അറിയിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് പ്രസിഡന്റ് ഒബാമ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മാര്‍പാപ്പ അഭിനന്ദിച്ചു. ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു നിമിഷത്തില്‍ ജീവിക്കുന്ന നമ്മള്‍ ‘പൊതു ഭവന’ത്തിന്റെ പരിപാലനയില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്രഷ്ടാവ് ഒരിക്കലും നമ്മെ കൈവെടിയുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login