സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

birds_newton_third_lawഎല്ലാ പള്ളികളും ക്രിസ്തിയ സ്ഥാപനങ്ങളും ഇന്ന് സ്വാതന്ത്ര്യ ദിനവും മാതാവിന്റെ സ്വര്ഗരോരോപണ തിരുനാളും ഒരുമിച്ചാഘോഷിക്കുന്നു .ജീവിതത്തിന്റെ ഏകദേശം ഇതുവരെയുള്ള കാലം മുഴുവനും ക്രിസ്തിയ സ്ഥാപനങ്ങളില്‍
ജീവിച്ചു തീര്ക്കുന്ന എനിക്ക് ആ സ്ഥാപനങ്ങൾ പകര്ന്നു തരുന്ന സ്വാതന്ത്ര്യവും സമാധാനവും ചെറുതല്ല . ഏന്നാലും ചില കാര്യങ്ങൾ വല്ലാതെ ഏന്നെ വേദനിപ്പിക്കാറുണ്ട് .അതിലൊന്നാണ് അവരുടെ സ്ഥാന മാറ്റത്തെ തുടര്ന്നുള്ള രീതികളാണ് .

ചില പള്ളികളിൽ ഈ മാറ്റത്തിനു ഏറ്റവും കൂടുതൽ ബലിയടകുന്നത് പള്ളികളിലെ കുരിശുപള്ളികളും ഗ്രോട്ടോകളും ആണ് . പഴയ ഗ്രോട്ടോ വലതു വശത്താനെങ്ങിൽ പുതിയ വികാരി അത് ഇടതു വശത്തേക്ക് മാറ്റും. അലക്കുകാരിക്ക് ഉച്ചക്ക് ഉണ്ണാൻ പഴയ വികാരി കൊടുതിരുന്നില്ലെങ്കില്‍ പുതിയവികാരി അത് കൊടുക്കും, ഒരേ വിശ്വാസ കുടുംബത്തിൽ അംഗങ്ങൾ ആയവർ ശത്രുരാജ്യം കീഴടക്കിയ രാജാവിനെ പോലെ പുതിയ ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു .പഴയകാലത്ത് അകന്നുനിന്നവരെയെല്ലാം ചേർത്ത് നിര്ത്തുന്നു ചേർന്നവരെയെല്ലാം അകറ്റിനിർത്തുന്നു. ഏന്തൊക്കെയോ കുറഞ്ഞകാലം കൊണ്ട് വെട്ടിപിടിക്കുന്നതിനു ഓടുകയാണ് അവര്ക്കു പോലും നിശ്ചയമില്ലാത്ത ലക്ഷ്യങ്ങൾക്ക് വേണ്ടി .
അതെ സമയം അന്യ മതത്തിൽ പെട്ട ഒരു സ്ഥാപനത്തിലേക്ക് നോക്കിയാൽ അവിടെയും ഭരണഘടനയിൽ മാറ്റങ്ങൾ വരും അതെല്ലാം ഒരു തരത്തിൽ അല്ലെങ്കില്‍ മറ്റൊരു തരത്തിൽ പിന്തുടര്ച്ച വരുത്തുന്നു.  ഒരാൾ തുടങ്ങി വച്ച കാര്യങ്ങൾ നല്ലതോ ചീത്തയോ എന്ന് സമയം എടുത്തു പഠിച്ച് അതിനു പിന്തുടര്ച്ച വരുത്തുന്നു.  സ്ഥാപനങ്ങൾ ഉയര്ച്ചയിലേക്ക് വളര്ന്നുകൊന്ടെയിരിക്കുന്നു. ഇന്ന് ഏതൊരു മേഘലയിലേക്ക് നോക്കിയാലും ക്രിസ്തിയ സ്ഥാപനങ്ങൾക് തുല്യമായ രീതിയിൽ ഇന്ന് അന്യമത സ്ഥാപനങ്ങളും വളര്ന്നു കഴിഞ്ഞു . എന്നിട്ടും എന്തെ ഈശോയുടെ ആളുകൾ മാത്രം ഇങ്ങനെ.

 

സച്ചു മെറീന

You must be logged in to post a comment Login