സ്വിറ്റ്‌സര്‍ലണ്ടില്‍ സീറോ മലബാര്‍ സഭാ ദിനാഘോഷം നാളെ

സ്വിറ്റ്‌സര്‍ലണ്ടില്‍ സീറോ മലബാര്‍ സഭാ ദിനാഘോഷം നാളെ

സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ സീറോ മലബാര്‍ സഭാവിശ്വാസികള്‍ നാളെ സഭാദിനമായി ആചരിക്കുന്നു. സെന്റ് തെരേസ ദേവാലയത്തിലാണ് ആഘോഷങ്ങള്‍. വിവാഹത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കല്‍, സ്ഥൈര്യലേപനവും ആദ്യകുര്‍ബാനയും സ്വീകരിച്ചകുട്ടികളെ അനുമോദിക്കല്‍ എന്നിവ ഇതോട് അനുബന്ധിച്ച് നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആഘോഷമായ ദിവ്യബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പൊതുസമ്മേളനം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് .

You must be logged in to post a comment Login