സ്വീഡനിലെ റിഫര്‍മേഷന്‍ ആഘോഷങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോഗ്രാം പ്രസിദ്ധീകരിച്ചു

സ്വീഡനിലെ റിഫര്‍മേഷന്‍ ആഘോഷങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോഗ്രാം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍: ഒക്ടോബര്‍ അവസാനവാരം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീഡനിലേക്ക് നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. കാത്തലിക്-ലൂഥറന്‍ റിഫര്‍മേഷന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മാര്‍പാപ്പ സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.

ഒക്ടോബര്‍ 31 ന് റോമിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 8.20 ന് പാപ്പ പുറപ്പെടും. പതിനൊന്ന് മണിക്ക് സ്വീഡീഷ് സിറ്റി ഓഫ് മാല്‍മോയില്‍ എത്തിച്ചേരും.ലൂഥറന്‍ കത്തീഡ്രലില്‍ ലൂഥറന്‍ നേതാക്കളുമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന, വിവിധ ക്രൈസ്തവവിഭാഗങ്ങളിലെ പ്രതിനിധികളുമായുള്ള എക്യുമെനിക്കല്‍ മീറ്റിംങ് എന്നിവ അന്നേ ദിവസം നടക്കും.

നവംബര്‍ ഒന്നിന് വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വീഡനിലെ കത്തോലിക്കാ സമൂഹത്തിന് വേണ്ടി പാപ്പ ദിവ്യബലി അര്‍പ്പിക്കും.

You must be logged in to post a comment Login