സ്‌കൂളില്‍ പോകാതെ രണ്ടരലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികുട്ടികള്‍

സ്‌കൂളില്‍ പോകാതെ രണ്ടരലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികുട്ടികള്‍

ബെയ്‌റൂട്ട്; ലെബനോനില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന അഞ്ചു ലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികുട്ടികളില്‍ പകുതിയിലേറെ കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടുത്തയിടെ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.

എഴുപത് ശതമാനം സിറിയന്‍ കുടുംബങ്ങള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസചെലവ് വഹിക്കാനുള്ള സാമ്പത്തികസ്ഥിതി ഉള്ളവരല്ല. ഈ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വ്വേ മുന്നോട്ടുവച്ചു. ഭാവി സിറിയായെ കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ നിര്‍ണ്ണായകമാണ് എന്ന് സര്‍വ്വേ അഭിപ്രായപ്പെട്ടു.

ലെബനോന്‍ 238 സ്‌കൂളുകളിലായി ഈവനിങ്ങ് ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login