സ്‌കൂളുകളില്‍ ശിശുസംരക്ഷണം; പരിഷ്‌ക്കരണങ്ങളുമായി മുംബൈ അതിരൂപത

സ്‌കൂളുകളില്‍ ശിശുസംരക്ഷണം; പരിഷ്‌ക്കരണങ്ങളുമായി മുംബൈ അതിരൂപത

downloadമുംബൈ: സ്‌കൂളില്‍ പോലും വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നയതീരുമാനങ്ങളുമായി മുംബൈ അതിരൂപത രംഗത്ത്. അതിരൂപതയുടെ കീഴിലുള്ള നൂറ്റമ്പതോളം സ്‌കൂളുകളിലാണ് പുതിയ നിയമപരിരക്ഷ വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യരായ അധ്യാപകരാണ് തങ്ങള്‍ എന്ന് തെളിയിക്കത്തക്കവിധത്തിലുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റും അവരെ സാക്ഷ്യപ്പെടുത്തുന്ന മറ്റ് രണ്ട് വ്യക്തികളുടെ പേരും മറ്റ് വിശദാംശങ്ങളോടുകൂടിയ രേഖകളുമാണ് അതിരൂപത ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഇത് ബാധകമാണ് .അപമര്യാദമായ പെരുമാറ്റവും വാക്കുകളും ഒഴിവാക്കുക,  ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, സംസ്‌കാരത്തിന് നിരക്കാത്ത പ്രയോഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക, മൊബൈല്‍ഫോണ്‍, ക്യാമറ,സോഷ്യല്‍ മീഡിയ എന്നിവകളിലൂടെ കുട്ടികളെ നിരന്തരമായി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക എന്നീ തീരുമാനങ്ങളിലും അധ്യാപകര്‍ ഒപ്പുവയ്ക്കണം. കര്‍ദിനാള്‍ ഓസ് വേള്‍ഡ് ഗ്രേഷ്യസിന്റെ തീരുമാനപ്രകാരമാണ് ഈ വിവരം അറിയിക്കുന്നതെന്ന് അതിരൂപതവിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറി ഫാ ജോര്‍ജ് അത്തിയാഡെ അറിയിച്ചു.

You must be logged in to post a comment Login