സ്‌കൂള്‍ അഡ്മിഷനെ ചൊല്ലി ബഹളം; കന്യാസ്ത്രീകളും വിദ്യാര്‍ത്ഥിനികളും സമരത്തില്‍

സ്‌കൂള്‍ അഡ്മിഷനെ ചൊല്ലി ബഹളം; കന്യാസ്ത്രീകളും വിദ്യാര്‍ത്ഥിനികളും സമരത്തില്‍

പൂനൈ: സ്‌കൂള്‍ അഡ്മിഷനെ ചൊല്ലി വഴക്കും പ്രശ്‌നങ്ങളുമുണ്ടായപ്പോള്‍ കന്യാസ്ത്രീകളും വിദ്യാര്‍ത്ഥിനികളും ഒരുമിച്ച് സ്‌കൂളിന്റെ കവാടത്തില്‍ സമരം ചെയ്തു. മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലാണ് സംഭവം. രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് സംഭവത്തിന്റെ തുടക്കം.

സ്ഥലത്തെ ഒരു പ്രമാണിയുടെ ഭാര്യയായ ആരതി ബാബര്‍ ഏതാനും കുട്ടികളുടെ അഡ്മിഷന് വേണ്ടി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മാരിസ ഏസിയെ സമീപിച്ചിരുന്നു. ജൂനിയര്‍ സ്‌കൂളിലേക്കായിരുന്നു അഡ്മിഷന്‍. ആരതി പറയുന്ന എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍  സീറ്റുകള്‍ ലഭ്യമല്ലെന്നായിരുന്നു സിസ്റ്ററുടെ മറുപടി. തുടര്‍ന്ന് ആരതിയുടെ ഭര്‍ത്താവ് എത്തുകയും ഭീഷണി മുഴക്കി ഇറങ്ങിപ്പോകുകയും ചെയ്തു. കഴിഞ്ഞ ആഴ്ച വീണ്ടും അയാള്‍ സ്‌കൂളില്‍ ബലം പ്രയോഗിച്ച് കടന്നുവരുകയും പ്രിന്‍സിപ്പലിന്റെ ഓഫീസ് ആക്രമിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരതിയ്ക്കും ഭര്‍ത്താവിനുമെതിരെ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തത്.

ഇത് പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം അക്രമങ്ങള്‍ ഞങ്ങളെ ഭയചകിതരാക്കുന്നു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ പോലീസിന് പരാതി നല്കിയിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ അറിയിച്ചു.

You must be logged in to post a comment Login