സ്‌കോട്ട് ഹാന്റെ മകന്‍ പൗരോഹിത്യത്തിന് യോഗ്യത നേടി

സ്‌കോട്ട് ഹാന്റെ മകന്‍ പൗരോഹിത്യത്തിന് യോഗ്യത നേടി

ഒഹിയോ:ഒരു കാലത്ത് പ്രിസ്ബിറ്റേറിയന്‍ പാസ്റ്ററായിരുന്ന സ്‌കോട്ട് ഹാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചത് എക്കാലത്തെയും പ്രധാനപ്പെട്ട ചരിത്രസംഭവമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ ജെറമിയാ കത്തോലിക്കാ പുരോഹിതനാകാനുള്ള അടുത്തപടിയില്‍ എത്തിനില്ക്കുന്നു എന്നതും വാര്‍ത്തയാകുന്നു.

സ്‌കോട്ട് ഹാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. പുരോഹിതനാകാന്‍ യോഗ്യന്‍ എന്ന അംഗീകാരം മകന് ലഭിച്ചിരിക്കുന്നു എന്നതാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ലോകം മുഴുവനുമുള്ള ആളുകളെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്ന ഒന്നാണ് സ്‌കോട്ട് ഹാന്റെ മാനസാന്തരകഥ വിവരിക്കുന്ന റോം സ്വീറ്റ് ഹോം എന്ന കൃതി. ജെറമിയ അദ്ദേഹത്തിന്റെ ആറുമക്കളില്‍ ഒരാളാണ്. സ്റ്റുബൈന്‍ വില്ലി രൂപതയ്ക്കു വേണ്ടിയാണ് ജെറമിയ വൈദികനാകുന്നത്. ഹാന്‍ അവിടെയുള്ള ഫ്രാന്‍സിസ്‌ക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ തിയോളജി പ്രഫസറാണ്.

You must be logged in to post a comment Login