സ്‌നേഹം ദൈവവിളിയാണെന്ന് തിരിച്ചറിഞ്ഞവള്‍

സ്‌നേഹം ദൈവവിളിയാണെന്ന് തിരിച്ചറിഞ്ഞവള്‍

ഇന്ന് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ . സ്നേഹം ദൈവവിളിയാണെന്ന് തിരിച്ചറിഞ്ഞ വിശുദ്ധയായിരുന്നു കൊച്ചുത്രേസ്യ.

സ്‌നേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ആത്മകഥയായ നവമാലികയില്‍ കൊച്ചുത്രേസ്യാ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

നമ്മെ നല്ല ദൈവത്തിന് പ്രീതിയുളളവരാക്കാന്‍ കഴിവുള്ളതായി സ്‌നേഹമല്ലാതെ മറ്റൊന്നുമില്ലെന്ന് ഞാന്‍ വ്യക്തമായി മനസ്സിലാക്കി. തന്നിമിത്തം സ്‌നേഹം മാത്രമാണ് ഞാന്‍ അഭിലഷിക്കുന്ന ഏക സമ്പത്ത്.

സ്‌നേഹമാകുന്ന ദിവ്യാഗ്നികുണ്ഡത്തിലേക്ക് നയിക്കുന്ന ഏക മാര്‍ഗ്ഗം എനിക്ക് കാണിച്ചുതരുവാന്‍ യേശു തിരുമനസ്സായി.സ്വപിതാവിന്റെ കരങ്ങളില്‍ ഭയമില്ലാതെ ഉറങ്ങുന്ന ശിശുവിന്റെ ആത്മാര്‍പ്പണമാണ് പ്രസ്തുത മാര്‍ഗ്ഗം…യേശു നമ്മില്‍ നിന്നാവശ്യപ്പെടുന്നത് എത്ര തുച്ഛമാണെന്ന് നോക്കുക.

നമ്മുടെ ചെയ്തികളൊന്നും അവിടുത്തേക്ക് ആവശ്യമില്ല. നമ്മുടെ സ്‌നേഹം മാത്രം മതി. എങ്കിലും വിശന്നാല്‍ നമ്മോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രസ്താവിച്ച ദൈവം തന്നെയാണല്ലോ സമറിയാക്കാരിയോട് കുടിക്കാന്‍ കുറച്ചുവെള്ളം യാചിക്കാന്‍ മടിക്കാതിരുന്നത്. അവിടുത്തേക്ക് ദാഹമുണ്ടായിരുന്നു.

എന്നാല്‍ എനിക്ക് കുടിക്കാന്‍ തരിക എന്ന് പറഞ്ഞപ്പോള്‍ സര്‍വ്വത്തിന്റെയും സ്രഷ്ടാവ് പാവപ്പെട്ട സൃഷ്ടിയുടെ സ്‌നേഹമാണ് ആവശ്യപ്പെട്ടത്. സ്‌നേഹത്തിന്റെ ദാഹമാണ് അവിടുത്തേയ്ക്കുണ്ടായിരുന്നത്.
ബി

You must be logged in to post a comment Login