സ്‌നേഹം വിതച്ച് കാരുണ്യയാത്ര

കൊച്ചി : സ്ഥാപനവല്‍ക്കരിക്കപ്പെടാത്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ സഭയും സമൂഹവും ആദരിക്കണമെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട്. കേരളത്തില്‍ സ്ഥാപനവത്കരിക്കപ്പെടാത്ത നിരവധി ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികളും വ്യക്തികളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാരുണ്യയാത്രയുടെ സംസ്ഥാനതല നേതൃത്വസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ കാരുണ്യയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എത്തിപ്പെടാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും കഴിയാത്ത മേഖലകളില്‍ കാരുണ്യത്തിന്റെ കൈത്തിരികള്‍ കത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കുകയും അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുമാണ് കാരുണ്യയാത്രയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുക എന്നതാണ്‌ കാരുണ്യ കേരള യാത്ര ലക്ഷ്യം വയ്ക്കുന്നത്.

You must be logged in to post a comment Login