‘സ്‌നേഹത്തിന്റെ കഥയറിയാന്‍ കുരിശിലേക്കു നോക്കുക’

‘സ്‌നേഹത്തിന്റെ കഥയറിയാന്‍ കുരിശിലേക്കു നോക്കുക’

വത്തിക്കാന്‍: ‘സ്‌നേഹത്തിന്റെ കഥയറിയണമെങ്കില്‍ കുരിശിലേക്ക് നോക്കുക. അവിടെയാണ് പാപിയായ മനുഷ്യനെ ശുദ്ധീകരിക്കാന്‍ ദൈവം സ്വയം ശൂന്യനായത്’, ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് പറഞ്ഞു.

പാപം സാത്താന്റെ പ്രവൃത്തിയാണ്. എന്നാല്‍ ക്രിസ്തുവാകട്ടെ, ആ പാപങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് സാത്താനെ തോല്‍പ്പിച്ചു. കുരിശ് ഒരലങ്കാരമല്ല. അതൊരു കലാസൃഷ്ടിയല്ല. ദൈവത്തിന് മനുഷ്യരോടുള്ള അനന്തമായ സ്‌നേഹത്തിന്റെ അടയാളമാണത്. മോശ മരുഭൂമിയിലുയര്‍ത്തിയ പിച്ചളസര്‍പ്പം ഇസ്രായേല്‍ക്കാരെ മരണത്തില്‍ നിന്നും രക്ഷിച്ചു. അതുപോലെമനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്നും രക്ഷിച്ചത് കാല്‍വരിയിലുയര്‍ന്ന കുരിശാണ്.

സര്‍പ്പം ഒരടയാളമാണ്. മനുഷ്യന്റെ പാപങ്ങളുടെ അടയാളം. കൊല്ലുന്ന സര്‍പ്പം തന്നെ അവിടെ രക്ഷകനായി. ഇത് ഒരു നിഗൂഢതയാണ്. കുരിശും ഒരു നിഗൂഢതയാണ്. കുരിശുമരണത്തിലൂടെ യേശു സ്വയം അവഹേളിതനായി. അവന്‍ സ്വയം പാപിയായി, മരുഭൂമിയില്‍ ഉയര്‍ന്ന സര്‍പ്പമായി. ദൈവപുത്രന്‍ മരുഭൂമിയിലുയര്‍ന്ന സര്‍പ്പം പോലെ കാല്‍വരിക്കുരിശിലുയര്‍ന്നു.  ആ കുരിശിലേക്കാണ് നാം നോക്കേണ്ടത്. ആ കുരിശാണ് നമുക്ക് രക്ഷ നല്‍കുന്നത്. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login