സ്‌നേഹത്തിലേക്ക് നയിക്കാത്ത അറിവ് വ്യര്‍ത്ഥമാണ്: ഫ്രാന്‍സിസ് പാപ്പാ

സ്‌നേഹത്തിലേക്ക് നയിക്കാത്ത അറിവ് വ്യര്‍ത്ഥമാണ്: ഫ്രാന്‍സിസ് പാപ്പാ

ദൈവനിയമത്തില്‍ വൈദഗ്ദ്യം നേടിയതു കൊണ്ടോ നിയമങ്ങള്‍ വള്ളിപുള്ളി തെറ്റാതെ അനുസരിച്ചതു കൊണ്ടോ മാത്രം ഒരാള്‍ സ്‌നേഹിക്കുന്നവും സേവിക്കുന്നവനും ആകുന്നില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവഭവനം മുടങ്ങാതെ സന്ദര്‍ശിക്കുകയും അവിടുത്ത കരുണ അറിയുകയും ചെയ്യുകയും ചെയ്തതു കൊണ്ട് അതിനാല്‍ തന്നെ ആരും അയല്‍ക്കാരനെ സ്‌നേഹിക്കുന്നവനാകുന്നില്ല. പാപ്പാ കൂട്ടിച്ചര്‍ത്തു.

‘നിങ്ങള്‍ക്ക് ബൈബിള്‍ അറിയാമായിരിക്കും, ആരാധനാക്രമത്തിലെ എല്ലാ നിയമങ്ങളും ആചാരങ്ങളും ദൈവശാസ്ത്രവും കാണാപാഠമായിരിക്കും. എന്നാല്‍ അറിഞ്ഞതു കൊണ്ട് മാത്രം നിങ്ങള്‍ക്ക് സ്‌നേഹം ഉണ്ടാകണമെന്നില്ല.’ പാപ്പാ പറഞ്ഞു. ‘അറിവും ആരാധനയും നല്ലതു തന്നെ. പക്ഷേ, അവ സ്‌നേഹമായി മാറുന്നില്ലെങ്കില്‍ അതില്‍ എന്തോ കുറവുണ്ട്’

‘ഒരു കാര്യം മറക്കരുത്. ഇത്രയേറെ മനുഷ്യര്‍ വിശപ്പു കൊണ്ടും അക്രമവും അനീതിയും മൂലവും സഹിക്കുമ്പോള്‍ നമുക്ക് വെറും കാഴ്ചക്കാരായി നില്‍ക്കാനാകില്ല. സഹിക്കുന്ന മനുഷ്യനെ അവഗണിക്കുക എന്നാല്‍ ദൈവത്തെ അവഗണിക്കുക എന്നു തന്നെയാണ്’ പാപ്പ പറഞ്ഞു.

ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയിറില്‍ ജനങ്ങളോട് വി. ലൂക്കായുടെ സുവിശേഷത്തിലെ നല്ലസമരിയാക്കാരന്റെ ഭാഗത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു, പാപ്പാ. മുറിവേറ്റു വീണ സഞ്ചാരിയെ അവഗണിച്ച് കടന്നു പോയ നിയമ പണ്്ഡിതന്റെ മനോഭാവത്തെയാണ് പാപ്പാ വിമര്‍ശിച്ചത്.

നിയമപണ്ഡിതര്‍ അയല്‍ക്കാര്‍, അയല്‍ക്കാരല്ലാത്തവര്‍ എന്നിങ്ങനെ മനുഷ്യനെ രണ്ടായി തരംതിരിക്കുന്നു. ലേവായനും പുരോഹിതനും ദേവാലയവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. എന്നാല്‍ സമരിയാക്കാരനാകട്ടെ, യഹൂദരുടെ കണ്ണില്‍ ഇടറിപ്പോയവനാണ്. ഒരു വിജാതീയന്‍ – പാപ്പാ വിശദീകരിച്ചു.

സഹിക്കുന്നവനെ സഹായിക്കാന്‍ ദൈവനിയമം അനുശാസിക്കുന്നുണ്ടെങ്കിലും ലേവായനും പുരോഹിതനും മുറിവേറ്റനെ അവഗണിച്ച് കടന്നു പോകുകയാണുണ്ടായത.് ഭ്രഷ്ടനായിരുന്ന സമരിയാക്കാരനാണ് അയാളുടെ സഹായത്തിന് വന്നത്.

‘അതാണ് വ്യത്യാസം. ആദ്യത്തെ രണ്ടു പേരും കണ്ടുവെങ്കിലും അവരുടെ ഹൃദയങ്ങള്‍ അടഞ്ഞതായിരുന്നു, എന്നാല്‍ സമരിയാക്കാരനാകട്ടെ ദൈവത്തിലേക്ക് ഹൃദയം തുറന്നവനായിരുന്നു.’ പാപ്പാ പറഞ്ഞു.
‘സഹാനുഭൂതിയാണ് ദൈവകാരുണ്യത്തിന്റെ അടിസ്ഥാന സ്വഭാവം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രേസര്‍

You must be logged in to post a comment Login