സ്‌നേഹിച്ചുകൊണ്ട് തിന്മയെ തോല്‍പ്പിക്കുക

സ്‌നേഹിച്ചുകൊണ്ട് തിന്മയെ തോല്‍പ്പിക്കുക

ക്രാക്കോ: സ്‌നേഹിച്ചുകൊണ്ട് തിന്മയെ തോല്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകയുവജനസമ്മേളനത്തിലെ വിശുദ്ധ ബലിയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ശത്രുവിനെപ്പോലും സ്‌നേഹിച്ചുകൊണ്ടു തിന്മയെ തോല്‍പ്പിക്കുന്ന ധൈര്യമാണ് ദൈവം നമ്മില്‍നിന്ന് ആവശ്യപ്പെടുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

പരസ്പരം വിദ്വേഷം വിതയ്ക്കാത്തതും അതിര്‍ത്തികളില്ലാത്തതുമായ പുതിയൊരു മാനവരാശിയില്‍ വിശ്വസിക്കണം ക്രാക്കോ നഗരത്തെ നിങ്ങള്‍ വിശ്വാസ ദീപ്തിയാല്‍ നിറച്ചു. നിങ്ങളുടെ വിശ്വാസ ചൈതന്യം കണ്ടു സ്വര്‍ഗത്തിലിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആഹ്ലാദിച്ചിട്ടുണ്ടാകും. സുവിശേഷത്തിന്റെ ആനന്ദം എല്ലായിടത്തും പ്രചരിപ്പിക്കാന്‍ നിങ്ങളെ ഈ വിശുദ്ധന്‍ സഹായിക്കും.

ദിവസങ്ങളായി പ്രാര്‍ഥനയിലും സാഹോദര്യത്തിലും കഴിഞ്ഞതു വഴി ലഭിച്ച വിശ്വാസതീക്ഷ്ണത നിങ്ങളെ കരുണയുടെ ജീവിതത്തിനുടമകളാക്കി ജീവിതകാലം മുഴുവന്‍ നയിക്കണം. വീടുകളിലായാലും ഇടവകകളിലായാലും ജോലിസ്ഥലത്തോ പഠനസ്ഥലത്തോ ആയാലും സേവനമേഖലകളിലായാലും ക്രിസ്തുവിനു സാക്ഷികളാകാന്‍  കഴിയണം. അപ്രകാരമെങ്കില്‍ ദൈവകൃപ നിങ്ങളെ നയിക്കും. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login