സ്‌പെയിനില്‍ അഞ്ച് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

സ്‌പെയിനില്‍ അഞ്ച് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

സ്‌പെയിനില്‍ അഞ്ച് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഇരകാളായ ഫാദര്‍ വലന്റൈന്‍ പലെന്‍സിയോ, ഡൊണാട്ടോ റോഡ്രിഗസ്, ജര്‍മ്മന്‍ ഗാര്‍ഷ്യ, സക്കറിയാസ് കയെസ്റ്റാ കാംപോ, എമീലിയോ ഹൂയിദോബ്രോ കൊറാലസ് എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്.

ഫാദര്‍ വലന്റൈന്‍ പലെന്‍സിയോയുടെ സഹായികളും പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരികളുമായിരുന്നു മറ്റു നാലു യുവാക്കളും. ദരിദ്രരായ കുട്ടികള്‍ക്കു വേണ്ടി പ്രേഷിത പ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു ഫാദര്‍ വലന്റൈന്‍ പലെന്‍സിയോ. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് ദിവ്യബലിയും ആരാധനകളും അദ്ദേഹം രഹസ്യമായാണ് നടത്തിയരുന്നത്.

1937 ജനുവരി 15 ന് വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത്. വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ധീരരക്തസാക്ഷികളായിരുന്നു ഫാദര്‍ വലന്റൈനും മറ്റു യുവാക്കളുമെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

You must be logged in to post a comment Login