സ്‌പെയിനില്‍ നിന്ന് 26 രക്തസാക്ഷികള്‍ ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്..

സ്‌പെയിന്‍: 1936 ലെയും 1937 ലെയും സ്പാനിഷ് യുദ്ധകാലത്ത് വിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച 26 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ബാര്‍സിലോണയിലുള്ള കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാനിലെ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാറ്റോ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്തുവിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീരരക്തസാക്ഷികളുടെ ജീവിതം മാതൃകയാക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login