സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

unnamedകൊച്ചി: ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 2 വരെ അമേരിക്കയില്‍ ലോസാഞ്ചലസില്‍ അന്താരാഷ്ട്ര സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത 25 കായിക താരങ്ങള്‍ക്കും 5 പരിശീലകര്‍ക്കും കൊച്ചിയില്‍ സ്വീകരണം നല്‍കി. ലോസാഞ്ചലസില്‍ നിന്നും വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയ കേരളസംഘം ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍, എക്‌സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ. കെ. ബാബുവിന്റെ നേതൃത്വത്തില്‍ ജേതാക്കളെ ആദരിച്ചത്. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കേരള ചെയര്‍മാന്‍ ഡോ. M.K. ജയരാജ്, അസ്സോസ്സിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എയ്ഡ്) ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, കൊച്ചി ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, CMI, എയ്ഡ് കേരള വൈസ് ചെയര്‍പേഴ്‌സന്‍ സുശീല കുര്യച്ചന്‍ എന്നിവരും മന്ത്രിയോടൊപ്പം പ്രതിഭകളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു.

എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ചാവറ കള്‍ച്ചറല്‍ സെന്ററിലേക്ക് ഒളിമ്പിക്‌സ് ജേതാക്കളെ ആനയിച്ചു. മാതാപിതാക്കളും വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും ഉള്‍്‌പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സ്വീകരണ സമ്മേളനം ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര ഉദ്ഘാടനം ചെയ്തു. ഡോ.M.K. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കേരള ടീമിനെ നയിച്ച സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത്, കേരളയുടെ ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ CMI, ഒളിമ്പിക്‌സ് അനുഭവങ്ങള്‍ പങ്കുവച്ചു. 7 സ്വര്‍ണ്ണവും 4 വെള്ളിയും 15 വെങ്കലവും അടക്കം 26 മെഡലുകളാണ് കേരള ടീം കരസ്ഥമാക്കിയത്. സൈക്കിളിംഗില്‍ തൃശൂര്‍ മണ്ണുത്തി സ്‌പെഷ്യല്‍ സ്‌കൂളിലെ നവീന്‍ ജോസഫും, 100 മീറ്ററിലും 100 x 4 റിലേയിലും (പിറവം സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍) ബി്ന്‍സി മാത്യുവും 2 സ്വര്‍ണ്ണം വീതം നേടിയപ്പോള്‍ പാല അന്തിനാട് ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളിലെ സ്വപ്ന ജോസഫ് ഭാരദ്വഹനത്തില്‍ 4 വെങ്കലമെഡലുകള്‍ കരസ്ഥമാക്കി സ്‌പെഷ്യല്‍ ഒളിമ്പിക്‌സിലെ തന്നെ ശ്രദ്ധനേടിയ താരമായി.

പരിവാര്‍ കേരള പ്രസിഡന്റ് സൈമണ്‍ ഫിലിപ്, P.V. ജോര്‍ജ്ജ്, ഡോ. അനിത മേരി, കായിക താരങ്ങളെ അനുഗമിച്ച പരിശീലകരായ ദീപു ജോണ്‍, ഷൈല ജയചന്ദ്രന്‍, ഉഷകുമാരി, സിസ്റ്റര്‍ റെജി, എസ്.ഐ.എസ് (സെക്രട്ടറി എയ്ഡ്), SOB കേരള സെക്രട്ടറി സിസ്റ്റര്‍ റാണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ഫാ. റോബി കണ്ണന്‍ചിറ CMI
ഡയറക്ടര്‍

You must be logged in to post a comment Login