സ്‌പോര്‍ട്‌സിനെ സുവിശേഷമാക്കിയവര്‍

സ്‌പോര്‍ട്‌സിനെ സുവിശേഷമാക്കിയവര്‍

കായികരംഗത്തും വിശ്വാസജീവിതത്തിലും ഒരേ സ്പിരിറ്റ് നിലനിര്‍ത്തിയ കായികപ്രതിഭകളാണിവര്‍. ഞാന്‍ നല്ല ഓട്ടം ഓടി വിശ്വാസം കാത്തു എന്ന തിരുവചനത്തെ ജീവിതത്തിന്റെ അന്ത്യവിനാഴികയിലേക്ക് മാത്രം മാറ്റിനിര്‍ത്താതെ ജീവിച്ചിരിക്കുന്ന കാലമത്രയും അന്വര്‍ത്ഥമാക്കിയവര്‍.

ജോ ഗിബ്‌സ് ആണ് അതിലൊന്ന്. ഫുട്‌ബോള്‍ കളിക്കാരനായ ഇദ്ദേഹം കളിക്കളത്തിന് വെളിയിലും വിശ്വാസജീവിതത്തിന് സാക്ഷ്യം വഹിക്കുന്നു. തന്റെ സ്വകാര്യ വെബ്‌സൈറ്റ് വഴി വിശ്വാസികള്‍ക്കായി സൗജന്യമായി ബൈബിള്‍ വിതരണം നടത്തുകയും  വീക്കിലി സ്പരിച്വല്‍ ഗെയിം പ്ലാന്‍ നടത്തുകയും ചെയ്യുന്നു.

കളിക്ക് മുമ്പും ശേഷവും ബൈബിള്‍ വായന മുടക്കാറില്ല മരിയാന റിവേറ. എന്നെ ശക്തനാക്കുന്ന യേശുക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്ന ഫിലിപ്പി 4:13 ആണ് മരിയാന്നയുടെ പ്രിയപ്പെട്ട ബൈബിള്‍ വചനം.. അത് തന്റെ വസ്ത്രത്തില്‍ അടയാളപ്പെടുത്തിവയ്ക്കാനും ഇദ്ദേഹം മടിക്കാറില്ല.

ഷൗന്‍ അലക്‌സാണ്ടര്‍ തന്റെ മക്കള്‍ക്ക് പേരുനല്കിയിരിക്കുന്നത് ഹെവന്‍, ട്രിനിറ്റി, ഏദന്‍ എന്നാണ്. തന്റെ എല്ലാ വിജയങ്ങളും ദൈവം നല്കിയതാണെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന താലന്തുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തണം എന്നതാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. നാം എപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്ന താലന്തുകള്‍ വഴി ദൈവത്തെ മഹത്വപ്പെടുത്തുന്നുവോ അപ്പോള്‍ ദൈവം നമ്മെ കൂടുതലായി അനുഗ്രഹിക്കും.

തന്റെ സ്പീഡ് ദൈവം തനിക്ക് നല്കിയിരിക്കുന്ന ദാനമാണെന്നാണ് ഏറ്റവും വേഗമുള്ള ഓട്ടക്കാരിയായ അല്ലിസണ്‍ ഫെലിക്‌സ് വിശ്വസിക്കുന്നത്. ഞാന്‍ എന്തു ചെയ്യുന്നുവോ അതെല്ലാം ദൈവത്തില്‍ നിന്ന് ലഭിച്ചവയാണ്. അല്ലിസണ്‍ ഫെലിക്‌സ് പറയുന്നു.

You must be logged in to post a comment Login