സൗത്ത് ആഫ്രിക്കയിലെ പ്രഥമ രക്തസാക്ഷി വാഴ്ത്തപ്പെട്ടവനാകുന്നു

സൗത്ത് ആഫ്രിക്കയിലെ പ്രഥമ രക്തസാക്ഷി വാഴ്ത്തപ്പെട്ടവനാകുന്നു

daswaദുര്‍മന്ത്രവാദത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വഹിച്ച സൗത്ത് ആഫ്രിക്കയിലെ പ്രഥമ രക്തസാക്ഷി ബെനഡിക്ട് സാമുവല്‍ ദസ്വായെ സെപ്തംബര്‍ 13 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ധനത്തിനിരയായി കല്ലെറിഞ്ഞു കൊല്ലപ്പെടുകയായിരുന്നു, ദാസ്വ.

1946 ല്‍ ജനിച്ച ദാസ്വ 1963 ല്‍ കത്തോലിക്കനായി ജ്ഞാനസ്‌നാനം സ്വീകരിച്ചു. 1980 ല്‍ വിവാഹതിനായ അദ്ദേഹം മികച്ച അധ്യാപകനും മാതൃകാ ഭര്‍ത്താവും പിതാവുമായി അറിയപ്പെട്ടു. ദുര്‍മന്ത്രവാദത്തിനെതിരെ ശക്തമായി പോരാടിയ ദാസ്വേയ്ക്ക് ശത്രുക്കള്‍ പെരുകി. 1990 ഫെബ്രിവരി 2ന് അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ അക്രമികള്‍ വധിക്കുകയായിരുന്നു.

You must be logged in to post a comment Login