സൗത്ത് സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹത്തോട് മെത്രാന്റെ സഹായാഭ്യര്‍ത്ഥന

സൗത്ത് സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹത്തോട് മെത്രാന്റെ സഹായാഭ്യര്‍ത്ഥന

സൗത്ത് സുഡാന്‍: സംഘര്‍ഷങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളോടും അന്താരാഷ്ട്രസമൂഹത്തോടും രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ഇടപെടണമെന്ന് ബിഷപ് ഏര്‍ക്ക്‌ലോനോ ലോഡു ടോംബെ ആവശ്യപ്പെട്ടു. സൗത്ത് സുഡാനില്‍ ആഭ്യന്തരയുദ്ധം 2013 ല്‍ ആരംഭിച്ചതാണ്. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള അധികാരത്തിനുവേണ്ടിയുള്ള വലം വടികളാണ് ഇതിന് കാരണം. സമാധാനഉടമ്പടി കഴിഞ്ഞവര്‍ഷം സ്ഥാപിച്ചെങ്കിലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും കലാപം തുടരുകയാണ്. ജൂലൈ മാസത്തില്‍ മാത്രം 300 പേര്‍ കൊല്ലപ്പെട്ടു.

രാജ്യത്തെ പ്രതിസന്ധികളെ പരിഹരിക്കുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തുകയും വേണമെന്ന് ബിഷപ് ഏര്‍ക്കോലാനോ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള വ്യാപകമായ അക്രമങ്ങള്‍ തുടരുകയാണ്. 2011 ലാണ് സുഡാനില്‍ നിന്ന് സൗത്ത് സുഡാന്‍ സ്വാതന്ത്ര്യം നേടിയത്.

You must be logged in to post a comment Login