സൗത്ത് സുഡാനില്‍ ജീവിതം ചിതറിക്കപ്പെടുന്നു

സൗത്ത് സുഡാനില്‍ ജീവിതം ചിതറിക്കപ്പെടുന്നു

ജുബ:സൗത്ത് സുഡാനില്‍ വെള്ളിയാഴ്ച ആരംഭിച്ച സംഘര്‍ഷാവസ്ഥ അഞ്ചാം ദിവസമായ ഇന്നും തുടരുമ്പോള്‍ സ്ഥിഗതികള്‍ ആശങ്കയുളവാക്കുന്ന അവസ്ഥയിലേക്ക്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുനൂറ് പേരാണ് കൊല്ലപ്പെട്ടത്. സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുന്നതില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു.

വളരെ ദുര്‍ബലമായ രാജ്യത്തിന്റെ അവസ്ഥ. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അഞ്ചാം വാര്‍ഷികമാണിത്. സംഘര്‍ഷങ്ങളാണ് ജനങ്ങളുടെ ജീവിതം താറുമാറാക്കിയിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളികള്‍ ജനങ്ങളെ കഠിനദാരിദ്ര്യത്തിലാക്കിയിരിക്കുന്നു കാഫോഡ്‌സ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ജിയോഫ് പറഞ്ഞു.

ആര്‍ച്ച് ബിഷപ് പൗളിനോയുമായി സംസാരിച്ചപ്പോള്‍ സമാധാനസ്ഥാപനത്തിനുള്ള ദൗത്യം തങ്ങള്‍ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചതെന്നും ജിയോഫ് പറഞ്ഞു. ഗവണ്‍മെന്റും ഓപ്പസിഷന്‍ ഫോഴ്‌സും തമ്മിലുളള സംഘടനങ്ങളാണ് സൗത്ത് സുഡാന്റെ തലസ്ഥാനമായ ജുബായെ പിടിച്ചുകുലുക്കിയിരിക്കുന്നത്. വെടിയൊച്ചകളാല്‍ മുഖരിതമാണ് ഇവിടം.

You must be logged in to post a comment Login