സൗത്ത് സുഡാന്‍ പ്രസിഡന്റുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി

ഉഗാണ്ട: ആറു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി ഉഗാണ്ടയിലെത്തിയ ഫ്രാന്‍സിസ് പാപ്പ സൗത്ത് സുഡാന്‍ പ്രസിഡന്റ് സാല്‍വ കിരുമായി കൂടിക്കാഴ്ച നടത്തി. ഉഗാണ്ടയിലെ സ്റ്റേറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാന്‍ മാധ്യമകാര്യവക്താവ് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദിയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. 15 മിനിറ്റു മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന കൂടിക്കാഴ്ചയില്‍ രാജ്യത്ത് സമാധാനവും സഹിഷ്ണുതയും വീണ്ടെയുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി പറഞ്ഞു.

You must be logged in to post a comment Login