സൗദിയില്‍ മാര്‍പാപ്പയ്ക്ക് വിലക്ക്

സൗദിയില്‍ മാര്‍പാപ്പയ്ക്ക് വിലക്ക്

ngarabic

ഫ്രാന്‍സിസ് പാപ്പയുടെ കവര്‍ചിത്രമുള്ള മാസിക സൗദി അറേബ്യയില്‍ നിരോധിച്ചു. നാഷണല്‍ ജിയോഗ്രഫിക് മാസികയുടെ ആഗസ്റ്റ് ലക്കത്തിലെ അറബിക് പതിപ്പാണ് നിരോധിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ ചിത്രത്തോടൊപ്പം മാര്‍പാപ്പ ഒരു വിപ്ലവം നയിക്കുന്നു എന്നര്‍ത്ഥം വരുന്ന തലവാചകവും കവറിലുണ്ടായിരുന്നു. ഇത് ചിലരുടെ അപ്രീതിക്ക് കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസിക ഇറങ്ങാത്തതില്‍ ദു:ഖമുണ്ടെന്നും വായനക്കാരോട് മാപ്പു ചോദിക്കുന്നെന്നും ചീഫ് എഡിറ്റര്‍ അല്‍സാദ് ഒമാര്‍ പറഞ്ഞു.

You must be logged in to post a comment Login