സൗഹൃദം പങ്കുവയ്ക്കാന്‍ ഞാന്‍ വരുന്നു; മാര്‍പാപ്പ

സൗഹൃദം പങ്കുവയ്ക്കാന്‍ ഞാന്‍ വരുന്നു; മാര്‍പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ന് ആരംഭിക്കുന്ന അര്‍മേനിയന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മാര്‍പാപ്പ അര്‍മേനിയന്‍ ജനതയ്ക്ക് നല്കുന്ന വീഡിയോ സന്ദേശം പുറത്തിറങ്ങി.

നിങ്ങളെ നേരില്‍ക്കണ്ട് ഒരു സഹോദരനെപോലെ നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും സൗഹൃദം പങ്കുവയ്ക്കാനും അങ്ങനെ നിങ്ങളുടെ പുരാതനമായ ആത്മീയത അനുഭവിക്കാനുമായാണ് താന്‍ വരുന്നത് എന്നാണ് പാപ്പ പറയുന്നത്. നിങ്ങളുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ അഭിമാനത്തിന്റെയും വേദനയുടേതുമായ മിശ്രവികാരങ്ങള്‍ എനിക്ക് അനുഭവപ്പെടുന്നു. വേദനിക്കുന്ന ഓര്‍മ്മകള്‍ ഉയരുമ്പോഴും തിന്മയുടെ ശക്തി തല പൊക്കുമ്പോഴും നിരാശരാവുകയോ പ്രത്യാശ കൈവെടിയുകയോ ചെയ്യരുത്. നോഹയുടെ കാലത്തെന്നതുപോലെ പ്രളയത്തിന് ശേഷം പ്രത്യാശയുടെ ഒലിവിലകളുമായി ഒരു പ്രാവ് പറന്നെത്തും. പാപ്പ ആശംസിച്ചു.

ലോകത്തിലെ പ്രഥമ ക്രൈസ്തവരാഷ്ട്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് അര്‍മേനിയ.

You must be logged in to post a comment Login