സൗഹൃദം സാക്ഷി; മാര്‍പാപ്പ രണ്ടുകുട്ടികള്‍ക്ക് മാമ്മോദീസാ നല്കി

സൗഹൃദം സാക്ഷി; മാര്‍പാപ്പ രണ്ടുകുട്ടികള്‍ക്ക് മാമ്മോദീസാ നല്കി

Pope_Francis_4വത്തിക്കാന്‍: ബ്യൂണസ് അയേഴ്‌സ് മുതലുണ്ടായിരുന്ന ആ സൗഹൃദം വത്തിക്കാനിലെത്തിയപ്പോഴും മുറിഞ്ഞുപോയില്ല. അതുകൊണ്ടാണ് തന്റെ പഴയകാല സുഹൃത്ത് ദമ്പതികളുടെ മക്കളെ മാമ്മോദീസാ മുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്നദ്ധനായത്. ലൂക്കാസ്- അനാ ദമ്പതികളുടെ നവജാതശിശു സിമോനയെയും ഒമ്പതുവയസുകാരി ചാരോയെയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സാന്താമാര്‍ത്തായില്‍ വച്ച് മാമ്മോദീസാ മുക്കിയത്. മനുഷ്യക്കടത്തിനും മയക്കുമരുന്ന് വിപണികള്‍ക്കെതിരെയും പോരാടുന്ന അലാമെദാ ഫൗണ്ടേഷനില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരാണ് ലൂക്കാസും അനായും. മാതാപിതാക്കളുടെയും മാര്‍പാപ്പയുടെയും സുഹൃത്തും പത്രപ്രവര്‍ത്തകയുമായ മേഴ്‌സഡെസ് നിന്‍സിയായിരു്‌നു തലതൊട്ടമ്മ. മനോഹരവും ലളിതവുമായ ചടങ്ങായിരുന്നു അതെന്ന് നിന്‍സി പറയുന്നു.

You must be logged in to post a comment Login