ഹരിത സന്ദേശവുമായി കുംഭമേളയില്‍ കത്തോലിക്കാ മെത്രാനും

ഹരിത സന്ദേശവുമായി കുംഭമേളയില്‍ കത്തോലിക്കാ മെത്രാനും

ഭോപ്പാല്‍: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ ഉജ്ജൈന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേലും. പാരിസ്ഥിതികാവബോധവും ആരോഗ്യസുരക്ഷയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മതങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.

ഹിന്ദു സിക്ക് മതനേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശരിയായ ടോയ്‌ലറ്റ് ഉപയോഗം, ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്കി. മെയ് 22 ന് അവസാനിക്കുന്ന കുംഭമേളയില്‍ അമ്പത് മില്യന്‍ ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

നദികളെ സംരക്ഷിക്കാനും ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിക്കാനും മാലിന്യസംസ്‌കരണം എങ്ങനെ നടപ്പിലാക്കണം എന്ന് ബോധവത്ക്കരിക്കാനും കിട്ടിയ വലിയൊരു അവസരമാണിതെന്ന് ബിഷപ് വടക്കേല്‍ അഭിപ്രായപ്പെട്ടു. ജലം മനുഷ്യജീവിതത്തിലെ ഏറ്റവും അത്യാവശ്യഘടകമാണെന്നും ലോകത്തിലെ പ്രധാനപ്പെട്ട തത്വം അതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സ്വാമി അവിദേഷാനന്ദ് ഗിരി പറഞ്ഞു.

You must be logged in to post a comment Login