ഹിന്ദി ബൈബിള്‍ ക്വിസില്‍ മത്സരിച്ചത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ 24 രൂപതകളില്‍ നിന്നാണ് ഹിന്ദി ലോഗോസ് ബൈബിള്‍ ക്വിസില്‍ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചത്. ഡല്‍ഹി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നടന്ന ഫൈനലില്‍ 250 പേരാണ് മത്സരിച്ചത്.

ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ
വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്കി.

2015 ഏപ്രില്‍ 22 ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബൈബിള്‍ കമ്മീഷന്‍ പ്രതിനിധികളുടെ യോഗത്തില്‍വച്ചാണ് ഹിന്ദി ലോഗോസ് ബൈബിള്‍ ക്വിസ് എന്ന ആശയം മുന്നോട്ടുവച്ചത്. അഞ്ച് ലക്ഷത്തോളം പേര്‍ മത്സരിക്കുന്ന കേരളത്തിലെ ലോഗോസ് ബൈബിള്‍ ക്വിസായിരുന്നു പ്രചോദനം.

ഇരുപത്തിനാലായിരത്തോളം പേര്‍ ആദ്യ റൗണ്ടില്‍ മത്സരിച്ചിരുന്നു. പ്രായ പരിധി അനുസരിച്ച് ആറു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

You must be logged in to post a comment Login